ജനങ്ങള്‍ സ്വമേധയാ കര്‍ഫ്യൂ പ്രഖ്യാപിക്കണം: ആഹ്വാനവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോക മഹായുദ്ധകാലത്ത് പോലും ബാധിക്കാത്ത പ്രതിസന്ധിയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെ പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ രാജ്യം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ ജനസംഖ്യ രോഗപ്രതിരോധത്തിന് വെല്ലുവിളിയാണ്. മുന്‍കരുതലുകള്‍ പാലിക്കാന്‍ തങ്ങളാല്‍ കഴിയുന്ന എല്ലാ ശ്രമങ്ങളും ആളുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ കുറച്ചു ദിവസങ്ങളായി എല്ലാം ശരിയായി എന്നൊരു ധാരണ പരന്നിട്ടുണ്ട്. അത് അപകടകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അലസത പാടില്ല. ഒരു പൗരനും ലാഘവത്തോടെ കൊവിഡിനെ സമീപിക്കരുത്. 130 കോടി ജനങ്ങളുടെ കുറച്ചുദിനങ്ങള്‍ രാജ്യത്തിന് നല്‍കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. കൊവിഡിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല, അതിനാല്‍ ജനം കൊവിഡ്-19 ബാധിതനാകില്ലെന്ന് സ്വയം പ്രതിജ്ഞയെടുക്കണം. മറ്റുളളവരുടെ സുരക്ഷയും ഉറപ്പാക്കേണ്ടതിനാല്‍ ജനങ്ങള്‍ സാമൂഹിക അകലം ഉറപ്പാക്കുക. ആള്‍ക്കൂട്ടത്തില്‍ നിന്നും വിട്ടുനില്‍ക്കണം.
സുരക്ഷ മുന്‍നിര്‍ത്തി ജനങ്ങള്‍ സ്വയം കര്‍ഫ്യൂ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. മാര്‍ച്ച് 22 ഞായറാഴ്ച രാവിലെ ഏഴുമുതല്‍ രാത്രി ഒന്‍പതുമണി വരെ ജനങ്ങള്‍ പുറത്തിറങ്ങാതെ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായ് വരുന്ന രണ്ട് ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ഈ സന്ദേശം പ്രചരിപ്പിക്കണം. അന്ന് വൈകിട്ട് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരോട് നന്ദി പറയണം.
കൂടാതെ ഒരുമാസം ആശുപത്രികളില്‍ തിരക്കൊഴിവാക്കാന്‍ ശ്രദ്ധിക്കണം. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റിവെക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."