ഫ്രാന്‍സിസ് മാര്‍പാപ്പക്ക് അബുദബി പ്രസിഡന്‍ഷ്യല്‍ പാലസില്‍ സ്വീകരണം നല്കി
അബുദബി: യു.എ.ഇയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് അബുദബി പ്രസിഡന്‍ഷ്യല്‍ പാലസില്‍ സ്വീകരണം നല്കി. യു.എ.ഇ ഭരണാധികാരികളുമായി മാര്‍പാപ്പ ഇന്നലെ കൂടിക്കാഴ്ച നടത്തി. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന ചര്‍ച്ചകള്‍ക്കാണ് അബുദബി പ്രസിഡന്‍ഷ്യല്‍ പാലസ് സാക്ഷിയായത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യു.എ.ഇ ഉപസൈന്യാധിപനും അബുദബി കിരീടാവകാശിയുമായ ശൈഖ് മുമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവരുമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയത്.
രണ്ട് വര്‍ഷമായി തുടരുന്ന യെമനിലെ യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാ പിന്തുണയും മാര്‍പാപ്പ യു.എ.ഇ ഭരണാധികാരികളെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വത്തിക്കാനിലെയും യു.എ.ഇയിലെയും ഉന്നതതല ഉദ്ദ്യോഗസ്ഥരും ചര്‍ച്ചകളില്‍ പങ്കെടുത്തു. ഇന്നലെ ശൈഖ് സായിദ് ഗ്രാന്റ് മോസ്കില്‍ മുസ്ലിം കൗണ്‍സില്‍ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. അബുദബി സായിദ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന കുര്‍ബാനയില്‍ പങ്കെടുക്കാനും മാര്‍പാപ്പയെ നേരിട്ടുകാണാനും ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് അബുദാബിയിലെത്തുന്നത്. 1.30 ലക്ഷം പേര്‍ക്കാണ് നാളത്തെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."