വായനാ കൂട്ടായ്മയും വായനാവരയും ഇന്ന്
കോട്ടയം: ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, സാക്ഷരതാമിഷന്‍, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ ഇന്നു ജില്ലയില്‍ വായനക്കൂട്ടായ്മകള്‍ സംഘടിപ്പിക്കും.
അന്നേ ദിവസം രാവിലെ 11നു കോട്ടയം ഗവ. മോഡല്‍ ഹൈസ്‌കൂളില്‍ വായന ഇന്നലെ-ഇന്ന്-നാളെ എന്ന വിഷയത്തില്‍ സെമിനാറും നടക്കും. കോട്ടയം ട്രാവന്‍കൂര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ ഉച്ചതിരിഞ്ഞു രണ്ടിനു കൊടുങ്ങൂര്‍ ഗവ. ഹൈസ്‌കൂളില്‍ വായന-വര എന്ന പരിപാടിയും നടക്കും.
ഗവ. വി.എച്ച്എസ് ഈരാറ്റുപേട്ട, ഗ്രേസി മെമ്മോറിയല്‍ എച്ച്.എസ് പാറത്തോട്, സെന്റ് മേരീസ് എച്ച്.എസ് കുറവിലങ്ങാട്, ഗവ. ഗേള്‍സ് എച്ച്.എസ് വൈക്കം, ഗവ. എച്ച്.എസ്.എസ് പാലാ, ഗവ.എച്ച്.എസ് കാഞ്ഞിരപ്പള്ളി, ഗവ. മോഡല്‍ എച്ച്.എസ് ചങ്ങനാശ്ശേരി, ഗവ. ബോയ്‌സ് എച്ച്.എസ് ഏറ്റുമാനൂര്‍, സെന്റ് അഗസ്റ്റിന്‍സ് എച്ച്.എസ് രാമപുരം, ഗവ. വി.എച്ച്.എസ്.എസ് കടുത്തുരുത്തി, ഗവ.പി.വി.എം എച്ച.്എസ്.എസ്, പാമ്പാടി, ഡി.ബി.എച്ച്.എസ് പത്തനാട്, കങ്ങഴ, ഗവ.യു.പി എസ് തലയോലപറമ്പ്, ഗവ.എച്ച്എസ് കൂവക്കാവ്, ഗവ. മോഡല്‍ എച്ച്.എസ് കോട്ടയം എന്നിവിടങ്ങളിലാണ് വായനാക്കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."