റോഡ് റബറൈസേഷന്‍ അട്ടിമറി: അന്വേഷണം വേണമെന്ന്
ഈരാറ്റുപേട്ട: റബറിന്റെ വിലയിടിവുമൂലമുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കേരളത്തിലെ ലക്ഷക്കണക്കിന് കര്‍ഷകര്‍ പ്രതീക്ഷയേകി യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപ്പിലാക്കാതെ പോയ റോഡ് റബറൈസേഷന്‍ പദ്ധതി അട്ടിമറിക്കപ്പെട്ടതിനെക്കുറിച്ച് സമഗ്രമായ അന്വേഷണവും നടപടിയും വേണമെന്ന് ആവശൃം ശക്തമാകുന്നു.
റോഡ് റബറൈസേഷന്‍ ദേശീയ നയമാക്കണമെന്ന് കേന്ദ്രസര്‍ക്കാരില്‍ നിവേദനം സമര്‍പ്പിച്ച് ആവശ്യപ്പെട്ടവര്‍ തന്നെ ആവശ്യം ഇത് അട്ടിമറിച്ചത് റബര്‍ കര്‍ഷകരോടുള്ള ക്രൂരതയും വഞ്ചനയുമാണ്. റോഡ് റബറൈസേഷന്‍ ചെയ്യുക എന്നത് യു.ഡി.എഫ് സര്‍ക്കാരിന്റെ നയവും തീരുമാനവുമായിരുന്നുവെന്നും എന്നാല്‍ കരാറുകാരും ഉദ്യോഗസ്ഥരുമാണ് ഇത് അട്ടിമറിച്ചതെന്നുമുള്ള മുന്‍ ധനകാര്യ മന്ത്രി കെ.എം.മാണിയുടെ പ്രസ്താവന മുഖവിലയ്‌ക്കെടുക്കേണ്ടതാണ്. യു.ഡി.എഫില്‍ ചില ചര്‍ച്ചകള്‍ നടന്നുവെന്നതല്ലാതെ അങ്ങനെയൊരു തീരുമാനവും നയവുമില്ലെന്നുള്ള മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുട്ടിയുടെ വിരുദ്ധ പ്രസ്ഥാവനയും കൂട്ടിവായിക്കേണ്ടതാണ്.
റബര്‍ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ റോഡ്പണിക്ക് റബര്‍ ചേരുവ ടാര്‍മിശ്രിതം ഉപയോഗിക്കാന്‍ 2014 ഒക്ടോബറില്‍ ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം നടപ്പിലാക്കാതെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ, ഉദ്യോഗസ്ഥ, കരാറുകാരെയും, വന്‍ അഴിമതിക്കു കൂട്ടുനിന്നവരേയും വെളിച്ചത്തുകൊണ്ടുവരുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വിലത്തകര്‍ച്ചമൂലം ബുദ്ധിമുട്ടുന്ന റബര്‍ കര്‍ഷകരുടെ രക്ഷയ്ക്കായുള്ള പുതിയ സംസ്ഥാന സര്ക്കാരിന്റെ ക്രിയാത്മക പദ്ധതികളും തുടര്‍നടപടികളും പ്രഖ്യാപിക്കണമെന്നും റബ്ബര്‍ കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."