ദുര്ഗന്ധങ്ങള്ക്കിടയിലെ വേറിട്ട വ്യക്തിത്വമാണ് ഗഡ്കരിയെന്ന് രാഹുല്‍
ന്യൂഡല്‍ഹി: സ്വന്തം വീട് പരിപാലിക്കാന്‍ കഴിയാത്ത ആള്‍ക്കെങ്ങിനെ രാജ്യത്തെ നയിക്കാന്‍ കഴിയുമെന്ന കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ അഭിപ്രായത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദുര്‍ഗന്ധങ്ങള്‍ നിലനില്‍ക്കുന്ന ബി.ജെ.പിയിലെ വേറിട്ട വ്യക്തിത്വമാണ് നിതിന്‍ ഗഡ്കരി. തുറന്ന അഭിപ്രായം പറയാന്‍ ധൈര്യം കാണിച്ച താങ്കളെ താന്‍ ശ്ലാഘിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. റാഫേല്‍ ഇടപാട്, കാര്‍ഷിക പ്രതിസന്ധി എന്നീ കാര്യങ്ങളിലും നിലപാട് വ്യക്തമാക്കണമെന്നും രാഹുല്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
ഗഡ്കരി, അഭിനന്ദനങ്ങള്‍, ബി.ജെ.പിയില്‍ കാര്യങ്ങള്‍ തുറന്നുപറയാന്‍ താങ്കള്‍ ധൈര്യം കാണിച്ചിരിക്കുന്നു. എന്നാല്‍ റാഫേല്‍ അഴിമതിയിലും രാജ്യത്തെ കാര്‍ഷിക പ്രതിസന്ധിയിലും അഭിമാനസ്തംഭങ്ങളായ സി.ബി.ഐ പോലുള്ള സ്ഥാപനങ്ങള്ക്കെതിരായും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും താങ്കള്‍ തുറന്ന അഭിപ്രായം പറയണം-രാഹുല്‍ ട്വീറ്റ് ചെയ്തു.
അതേസമയം രാഹുലിന്റെ അഭിപ്രായത്തിനെതിരെ നിതിന്‍ ഗഡ്കരി രംഗത്തു വന്നു. തനിക്ക് ധൈര്യമുണ്ടെന്ന് തെളിയിക്കാന്‍ രാഹിലിന്റേയോ മറ്റാരുടെയോ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ബി.ജെ.പിയെ ലക്ഷ്യം വയ്ക്കാന്‍ മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് തൊട്ടുപിന്നാലെ രാഹുല്‍ വീണ്ടും ട്വീറ്റ് ചെയ്തു. താന്‍ ഒരു കാര്യം കൂടി പറയാന്‍ വിട്ടുപോയി, അത് യുവാക്കള്‍ക്ക് തൊഴില്‍ നല്കുമെന്നതായിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ ഗഡ്കരി തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."