HOME
DETAILS

അവസാന സെറ്റില്‍ ബ്ലാക്ക് ഹോക്ക്‌സ്

  
backup
February 04 2019 | 19:02 PM

%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d


#കിരണ്‍ പുരുഷോത്തമന്‍
കൊച്ചി: അവസാന സെറ്റുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ബ്ലാക്ക് ഹോക്ക്‌സ് ഹൈദരാബാദിന് വിജയം. അഹമ്മദാബാദ് ഡിഫന്റേഴ്‌സിനെയാണ് രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 15-11, 13-15, 15-11, 14-15, 15-09.
ആദ്യ നാലു സെറ്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 2-2 എന്ന നിലയിലായിരുന്ന അഹമ്മദാബാദ് അവസാന സെറ്റില്‍ അറ്റാക്കര്‍ കാഴ്‌സണ്‍ മാര്‍ട്ടിന്റെ സ്മാഷുകള്‍ അതിജീവിക്കാനാവാതെ കീഴടങ്ങുകയായിരുന്നു. കളിയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ താരവും വിദേശിയായ കാഴ്‌സണ്‍ മാര്‍ട്ടിന്‍ ക്ലര്‍ക്ക് തന്നെയാണ് (15). വിജയ സാധ്യതയുണ്ടായിട്ടും കളിയിലുടനീളമുണ്ടായ പിഴവുകളാണ് അഹമ്മദാബാദിന്റെ തോല്‍വിക്ക് ഇടയാക്കിയത്.
തുടക്കം മുതല്‍ കളം നിറഞ്ഞ് കളിച്ച അശ്വല്‍ റായിയുടെ കരുത്തിലാണ് ഹൈദരാബാദിന്റെ മുന്നേറ്റങ്ങള്‍ തുടങ്ങിയത്. ആദ്യ സെറ്റിന്റെ തുടക്കത്തില്‍ തന്നെ അഹമ്മദാബാദ് പിന്നാക്കം പോയപ്പോള്‍ ഗാലറിയിലെ ഹൈദരാബാദിന്റെ ആരാധകര്‍ ആര്‍പ്പു വിളിച്ചു. ആരാധകരുടെ കരുത്തില്‍ ആദ്യ സെറ്റില്‍ പതിനൊന്ന് പോയിന്റുകള്‍ക്ക് അഹമ്മദാബാദിന് ഹൈദരാബാദിനോട് തോല്‍വിയേറ്റു വാങ്ങേണ്ടി വന്നു. അശ്വല്‍ റായി പ്രതിരോധത്തോടൊപ്പം ടീമിന് വേണ്ട പോയിന്റും സ്വന്തമാക്കി. ആദ്യ സെറ്റില്‍ അശ്വല്‍ നാലു പോയിന്റും വിദേശ താരമായ അലക്‌സാണ്ടര്‍ ജറാള്‍ഡ് ബാഡര്‍ മൂന്ന് പോയിന്റും നേടി.


അഹമ്മദാബാദിന്റെ തിരിച്ചു വരവറിയിക്കുന്ന സെറ്റായിരുന്നു രണ്ടാമത്തേത്. ഗഗന്‍ദീപ് സിങ്ങിന്റെ മുന്നേറ്റങ്ങളുടെ കരുത്തില്‍ 13 പോയിന്റുകള്‍ക്ക് ഹൈദരാബാദിനെ തളച്ചു. വേഗമേറിയ സ്മാഷുകള്‍ക്ക് മുന്നില്‍ ഹൈദരാബാദിന്റെ കാലിടറി. മൂന്നാം സെറ്റില്‍ എന്നാല്‍ പിഴവുകള്‍ പരിഹരിച്ച് ഹൈദരാബാദ് കുതിക്കുകയായിരുന്നു. തുടക്കം മുതലെയുള്ള ഹൈദരാബാദിന്റെ വേഗമേറിയ സ്മാഷുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ അഹമ്മദാബാദിനായില്ല. ആദ്യ ടെക്‌നിക്കല്‍ ടൈമിന് പുറത്ത് പോകുമ്പോള്‍ ഹൈദരാബാദ് 8, അഹമദാബാദ് 2 എന്ന നിലയായിരുന്നു. വീണ്ടും സെറ്റ് ആരംഭിച്ചപ്പോള്‍ അവസരങ്ങള്‍ അഹമ്മദാബാദിനുണ്ടായിരുന്നെങ്കിലും പിഴവുകള്‍ ടീമിനെ വേട്ടയാടുന്ന നിലയാണുണ്ടായത്. സ്മാഷുകള്‍ പാഴാക്കിക്കളഞ്ഞ അഹമ്മദാബാദ് തിരിച്ചുവരവിന് ശ്രമം നടത്തിയെങ്കിലും തുടക്കത്തിലുണ്ടായ പിഴവുകള്‍ ശ്രമം വിഫലമാക്കി.
നാലാം സെറ്റില്‍ അഹമ്മദാബാദിന്റെ രൂപവും ഭാവവും മാറി കളിക്കളം നിറഞ്ഞതോടെ ആവശേകരമായ സെറ്റായി മാറി. വേഗമേറിയ സ്മാഷുകള്‍ക്ക് മുന്നില്‍ ഇരു ടീമുകളും ഒരു പോലെ പടപൊരുതി. ഒടുവില്‍ 14-14 എന്ന നിര്‍ണായക നിലയിലേക്ക് കളി മാറി. എന്നാല്‍ മുബാറക് അലി സെയ്ദ് സ്മാഷ് മടക്കിയതോടെ ഹൈദരാബാദിന് വീണ്ടും തോല്‍വി. ഇതോടെ ഇരുടീമുകള്‍ രണ്ട് സെറ്റുകള്‍ വീതം സ്വന്തമാക്കി. അവസാന സെറ്റിലെ ആദ്യ പോയിന്റ് ഹൈദരാബാദിന് വേണ്ടി കാഴ്‌സണ്‍ മാര്‍ട്ടിന് സ്വന്തമാക്കി. പിന്നീട് തുടരെ രണ്ട് പോയിന്റുകള്‍ അഹമ്മദാബാദ് സ്വന്തമാക്കിയെങ്കിലും കളിയിലേക്ക് ശക്തമായി തിരിച്ചുവന്ന ഹൈദരാബാദ് വിജയം തങ്ങളുടേതാക്കി മാറ്റി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago