അവസാനത്തെ അത്താഴം കഴിച്ചില്ല, കുളിക്കുകയും ചെയ്തില്ല; കഷ്ടിച്ച് ഉറങ്ങി നിര്‍ഭയ പ്രതികള്‍
ന്യൂഡല്‍ഹി: ഇന്നു പുലര്‍ച്ചെ അഞ്ചരയ്ക്ക് തൂക്കിലേറ്റപ്പെട്ട നിര്‍ഭയ കേസിലെ നാലു പ്രതികളുടെയും അവസാന രാത്രി അസ്വസ്ഥമായിരുന്നുവെന്ന് ജയില്‍ അധികൃതര്‍. തിഹാര്‍ ജയിലില്‍ ഓരോരുത്തരെയും വെവ്വേറെ സെല്ലുകളിലാണ് താമസിപ്പിച്ചത്.
അക്ഷയ് താക്കൂര്‍ (31), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), മുകേഷ് സിങ് (32) എന്നിവരാണ് 2012 ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ തൂക്കിലേറ്റപ്പെട്ടത്. വിധി നടപ്പാക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പും സുപ്രിംകോടതിയില്‍ ഹരജി നല്‍കുകയും തള്ളുകയും ചെയ്തു.
നാലു പേരും രാത്രി ഭക്ഷണം കഴിക്കാന്‍ തയ്യാറായില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. സുരക്ഷയുടെ ഭാഗമായി തിഹാര്‍ ജയില്‍ മൊത്തം കടുത്ത നിയന്ത്രണത്തിലായിരുന്നു. 2015 ന് ശേഷം ഏഷ്യയിലെ ഏറ്റവും വലിയ ജയിലില്‍ നടന്ന ആദ്യത്തെ വധശിക്ഷയാണിത്.
കഷ്ടിച്ച് ഉറങ്ങിയ നാലു പേരും മൂന്നരയോടെ ഉണര്‍ന്നു. ഇതോടെ കോടതിയില്‍ തങ്ങളുടെ എല്ലാ വഴിയും അടഞ്ഞുവെന്ന് അവര്‍ അറിഞ്ഞു.
പവന്‍, വിനയ്, മുകേഷ് എന്നിവര്‍ തിഹാര്‍ ജയിലില്‍ ജോലി ചെയ്തിരുന്നു. ഇതിന്റെ കൂലി അവരുടെ കുടുംബത്തിന് അയച്ചുകൊടുക്കുമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. അതേസമയം, അക്ഷയ് താക്കൂര്‍ ഒരു ജോലിയിലും ഏര്‍പ്പെട്ടിരുന്നില്ല.
സെല്ലില്‍ സ്വയം തലയിടിച്ച് പരുക്കേല്‍പ്പിക്കാന്‍ ഫെബ്രുവരിയില്‍ വിനയ് ശ്രമം നടത്തിയിരുന്നു.
ഡല്‍ഹി പ്രിസണ്‍ റൂള്‍ പ്രോടോക്കോള്‍ പ്രകാരം പ്രതികളുടെ മൃതദേഹം 30 മിനിറ്റ് നേരം തൂങ്ങിക്കിടന്നു. പിന്നാലെ ഇവര്‍ മരിച്ചുവെന്ന് ഡോക്ടര്‍ ഉറപ്പുവരുത്തുകയും ചെയ്തു.
തുടര്‍ന്ന് ഓട്ടോസ്പി ചെയ്യാനായി ദീന്‍ ദയാല്‍ ഉപാധ്യായ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."