നദി മണല്‍ ഖനനത്തിന് സാന്‍ഡ് ഓഡിറ്റിങ് നടത്തുന്നു
തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് നദികളില്‍ അടിഞ്ഞുകൂടിയ മണല്‍ ഖനനം നടത്തുന്നതിനുള്ള ഓഡിറ്റിങ് നടന്നുവരികയാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു.
തിരുവനന്തപുരം ഐ.എല്‍.ഡി.എമ്മിന്റെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികളെ നിയോഗിച്ച് കടലുണ്ടി, കുറ്റ്യാടി, ചന്ദ്രഗിരി, കല്ലട, കുളത്തുപ്പുഴ, പമ്പ, പെരിയാര്‍, ഇത്തിക്കര, വാമനപുരം, നെയ്യാര്‍, കബനി, കരുവന്നൂര്‍, അഞ്ചരക്കണ്ടി, മൂവാറ്റുപുഴ, ചാലിയാര്‍, മീനച്ചില്‍, കരമന, ചാലക്കുടി അച്ചന്‍കോവില്‍, വളപട്ടണം തുടങ്ങി 19 നദികളില്‍ സാന്‍ഡ് ഓഡിറ്റിങ് പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതായും എല്‍ദോ എബ്രഹാമിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
പ്രളയത്തെ തുടര്‍ന്ന് നദിയോടടുത്ത് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ അടിഞ്ഞു കൂടിയ ചെളിയും മണലും വേര്‍തിരിച്ച് അവ ആര്‍.എം.എഫ് ഫണ്ട് വിനിയോഗിച്ച് ജില്ലാ കലക്ടര്‍മാരുടെ ചുമതലയില്‍ ശേഖരിച്ചു സൂക്ഷിക്കും. ഇത് പ്രളയ ദുരിതബാധിതര്‍ക്ക് വീട് നിര്‍മാണം, റോഡ് പുനര്‍നിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ നിരക്കില്‍ തുക ഈടാക്കി വില്‍പ്പന നടത്തുന്നതിന് ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മണല്‍ ലഭ്യത ഉണ്ടെന്ന് കണ്ടെത്തിയ നദികളില്‍നിന്ന് മണല്‍ വാരുന്നതിന് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍, തദ്ദേശ സ്ഥാപന സെക്രട്ടറി എന്നിവര്‍ മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ച് പാരിസ്ഥിതികാനുമതി നേടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാഹി, ശ്രീകണ്ഠപുരം, കാര്യങ്കോട്, ഭവാനി, കേച്ചേരി, പെരുമ്പ, ഷിറിയ, ഉപ്പള, മണിമല, കുപ്പം, വള്ളത്തോട്, ഗായത്രിപ്പുഴ, മൊഗ്രാല്‍, ചന്ദ്രഗിരി (പാര്‍ട്ട് 2) എന്നീ 14 നദികളിലെ സാന്‍ഡ് ഓഡിറ്റിങ് പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."