കൊവിഡ് 19: ഒമാനില്‍ ഒരു മലയാളിക്ക് കോവിഡ്, മൊത്തം കേസ് 48 ആയി ഉയര്‍ന്നു
മസ്കറ്റ്: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പുതിയ ഒന്‍പത് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ എട്ട് പേര് ഓമനികളും ഒരു മലയാളിയുമാണ്. ഇതോടെ ഒമാനില്‍ കൊവിഡ്- 19 ബാധിതരുടെ എണ്ണം 48 ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുവെങ്കിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ എണ്ണമാണിത്. 13 പേര്‍ക്ക് അസുഖം പൂര്‍ണ്ണമായും ബേധമായി.
മൂന്ന് പേര്‍ക്ക് മുന്‍പത്തെ രോഗബാധിതരുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്, ആറ് പേര്‍ക്ക് ബ്രിട്ടന്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇന്ത്യ, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ടാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിയായ സലാലയില്‍ ജോലി ചെയ്യുന്ന മലയാളിക്ക് വ്യാഴാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടൊപ്പം തകര്‍ച്ച നേരിടുന്ന വ്യാപാര മേഖലകള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. വിവിധ മേഘലകളില്‍ ഫീസില്‍ ഇളവ് നല്കി, ചില മേഘലകളില്‍ നികുതി പൂര്‍ണ്ണമായും ഒഴിവാക്കി. നിലവിലെ പ്രതികൂല സാഹചര്യത്തില്‍ വാടക ഒഴിവാക്കിയോ, കുറച്ചോ, അവധി നല്‍കിയോ വ്യാപാരികളെ സഹായിക്കാന്‍ കെട്ടിട ഉടമകളുടെ യോഗം വിളിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."