HOME
DETAILS
MAL
ശാരീരിക അകലം പാലിക്കാം, സാമൂഹികമായി ഒന്നിക്കാം: മുഖ്യമന്ത്രി
backup
March 20 2020 | 04:03 AM
തിരുവനന്തപുരം: കൊവിഡ്-19 വ്യാപനത്തിന് തടയിടാന്‍ ശാരീരികമായി അകലം പാലിച്ച് ഇതിനെതിരേയുള്ള പോരാട്ടത്തില്‍ ഒരേ മനസുമായി സാമൂഹികമായി ഒന്നിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണയെ നേരിടാന്‍ 'ശാരീരിക അകലം സാമൂഹിക ഒരുമ' ഇതാവട്ടെ ഈ കാലഘട്ടത്തിലെ മുദ്രാവാക്യമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. കൊടുങ്ങല്ലൂര്‍ ഭരണിക്ക് കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നത് ഒഴിവാക്കണം. വാര്‍ത്താസമ്മേളനംപോലും ഒരു മീറ്റര്‍ അകലം പാലിച്ച് ഇരുന്നുകൊണ്ടാണ് രണ്ടു ദിവസമായി നടത്തുന്നത്. ഈ അകലം നമ്മുടെ ഒരുമയില്‍നിന്നും കരുതലില്‍നിന്നും ഉണ്ടാകുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വളണ്ടിയര്‍മാരുടെ രജിസ്‌ട്രേഷന്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, സാമൂഹിക സുരക്ഷാ സന്നദ്ധ സേനയിലേക്ക് കൂടുതല്‍ ആളുകള്‍ വരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."