HOME
DETAILS
MAL
ബോധവല്‍ക്കരണത്തിന് നെഹ്‌റു യുവകേന്ദ്ര വളണ്ടിയര്‍മാരും
backup
March 20 2020 | 04:03 AM
സ്വന്തം ലേഖകന്‍
കൊച്ചി: കേന്ദ്ര യുവജനകാര്യ സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു യുവകേന്ദ്ര സംഘടന്‍ കൊവിഡ്-19 രോഗബാധയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും ബോധവല്‍കരണം നടത്തും. സംസ്ഥാന ആരോഗ്യ, കുടുംബക്ഷേമ വകുപ്പ്, കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എന്നിവയുമായി സഹകരിച്ചാണ് ബോധവല്‍ക്കരണം നടത്തുക.
വളണ്ടിയര്‍മാരുടെ ആദ്യ ബാച്ചിന്റെ പരിശീലനം എറണാകുളം കലക്ടറേറ്റിലെ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമില്‍ നടന്നു. അസിസ്റ്റന്റ് കലക്ടര്‍ മാധവിക്കുട്ടി, ചീഫ് മെഡിക്കല്‍ അഡൈ്വസറും ലോകാരോഗ്യ സംഘടന കണ്‍സള്‍ട്ടന്റുമായ ഡോ. രാഗേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
നെഹ്‌റു യുവകേന്ദ്ര വളന്റിയര്‍മാര്‍ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് പോലുള്ള പൊതു ഇടങ്ങളില്‍ ലഘുലേഖ വിതരണം ചെയ്യും. പ്രാദേശിക യുവജന ക്ലബുകളുടെ സഹകരണത്തോടെ വീടുകള്‍ കയറിയിറങ്ങിയുള്ള ബോധവല്‍ക്കരണവും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."