HOME
DETAILS
MAL
ഇ.എസ്.ഐ ഡിസ്പെന്‍സറികളില്‍ ഒ.പി വൈകിട്ട് ആറുവരെ
backup
March 20 2020 | 04:03 AM
തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ഇ.എസ്.ഐ ഡിസ്പന്‍സറികളിലെ ഒ.പികള്‍ രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെ പ്രവര്‍ത്തിക്കും. ഇതുസംബന്ധിച്ച നിര്‍ദേശം മന്ത്രി ടി.പി രാമകൃഷ്ണന് നല്കി. ഒരു ഡോക്ടര്‍ മാത്രമുള്ള ഈ ഡിസ്പന്സറികളില് നിലവില്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഒ.പി പ്രവര്‍ത്തിക്കുന്നത്. ഒപി പ്രവര്‍ത്തനം ദീര്‍ഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ കൂടുതല്‍ ഡോക്ടര്‍മാരെ ഉടന്‍ നിയോഗിക്കാനും മറ്റു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും ഇ.എസ്.ഐ ഡയരക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
ഒന്‍പത് ഇ.എസ്.ഐ ആശുപത്രികളും 145 ഡിസ്പന്‍സറികളുമാണ് സംസ്ഥാനത്തുള്ളത്.
ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയെടുത്തവര്‍ ഒഴികെ അവധിയില്‍ പ്രവേശിച്ച ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വിസസ് വകുപ്പിലെ മുഴുവന്‍ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും അവധി റദ്ദാക്കി ഉടന്‍ ജോലിയില്‍ പ്രവേശിക്കണം. മുഴുവന്‍ ഇ.എസ്. ഐ സ്ഥാപനങ്ങളിലും ഗവണ്മെന്റ് പ്രഖ്യാപിച്ച സുരക്ഷാമാനദണ്ഡങ്ങള്ക്കനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."