HOME
DETAILS
MAL
കരുതലില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനമോതി കാര്‍ത്ത്യായനിയമ്മയുടെ സന്ദേശമെത്തും
backup
March 20 2020 | 04:03 AM
ആലപ്പുഴ: കരുതലില്‍ കഴിയുന്നവരെ, നിങ്ങളുടെ ത്യാഗത്തെ ഒരമ്മയുടെ സ്നേഹത്തോടെ നോക്കികാണുന്ന ലക്ഷക്കണക്കിന് പേരില്‍ ഒരാളാണ് കാര്‍ത്ത്യായനിയമ്മ. കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെപ്പറ്റി ദിവസേനയുള്ള പത്രവായനയിലൂടെയാണ് അക്ഷര മുത്തശ്ശി അറിഞ്ഞത്. 96 -ാം വയസിലും ഇവര്‍ക്ക് വേണ്ടി തനിക്ക് എന്തുചെയ്യാന്‍ കഴിയുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ കാര്‍ത്ത്യായനി അമ്മയുടെ ആലോചന. ഒടുവില്‍ കത്തെഴുതി. നിരീക്ഷണത്തില്‍ കഴിയുന്ന എല്ലാവര്ക്കും ഒരമ്മയുടെ സ്നേഹവായ്പ് കുറിച്ചിട്ട വരികള്‍. വിശേഷങ്ങള്‍ ചോദിച്ച്, സാന്ത്വനിപ്പിച്ച്, ഒരു നാടിന് വേണ്ടി സ്വന്തം വീട്ടില്‍ ഒതുങ്ങി കഴിയുന്ന വലിയ പ്രവൃത്തിയുടെ മഹത്വത്തെ വിവരിച്ച്. 'കൊറോണയെ നമുക്ക് എല്ലാവര്ക്കും ഒന്നിച്ച് നേരിടാം.
ഐസൊലേഷനില്‍ ഇരിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും നന്ദി' എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. ഇക്കാര്യം അറിഞ്ഞ ആലപ്പുഴ ജില്ല കലക്ടര്‍ എം. അഞ്ജന കാര്‍ത്ത്യായനി അമ്മയുടെ വീട്ടില്‍ നേരിട്ടെത്തി കത്ത് ഏറ്റുവാങ്ങി.
ഹസ്ത ദാനം ഒഴിവാക്കേണ്ട സാഹചര്യമായതിനാല്‍ കൂപ്പു കൈകളോടെയാണ് കാര്‍ത്ത്യായനി അമ്മ കലക്ടറെ സ്വീകരിച്ചത്. കൊവിഡ് 19 ബാധ ഏല്‍ക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, ശുചിത്വ ശീലങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത എന്നിവ കാര്‍ത്ത്യായനി അമ്മയുമായി കലക്ടര്‍ ചര്‍ച്ച ചെയ്തു.
നാരീ പുരസ്കാരം സ്വീകരിക്കാനായി ഡല്‍ഹിയില്‍ പോയ വിശേഷങ്ങളും കലക്ടര്‍ ചോദിച്ചറിഞ്ഞു. ജില്ലയില്‍ ഐസൊലേഷനില്‍ കഴിയുന്ന മുഴുവന്‍ ആളുകളിലേക്കും ഈ കത്ത് എത്തിച്ചു നല്‍കുമെന്ന് ഉറപ്പ് നല്‍കിയാണ് കലക്ടര്‍ മടങ്ങിയത്. 96ാം വയസിലാണ് കാര്‍ത്ത്യായനി അമ്മ നാലാം തരം പാസായത്. അക്ഷരം പഠിച്ച അന്ന് മുതല്‍ നിത്യേന മുടങ്ങാതെയുള്ള പത്രവായന പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."