HOME
DETAILS
MAL
സംസ്ഥാനത്ത് സര്‍വൈലന്‍സ് സെല്ലുകള്‍ ജാഗ്രതയിലാണ്, കൊവിഡിന് തടയിടാന്‍
backup
March 20 2020 | 04:03 AM
കൊച്ചി: 'സംശയമുള്ളവരെ ആരെയും ഒഴിവാക്കരുത്. എല്ലാവരെയും ചോദ്യംചെയ്യുക' പ്രമാദമായ കേസില്‍ കുറ്റാന്വേഷകന്‍ നല്‍കുന്ന നിര്‍ദേശം പോലെയാണ് ജില്ലകളില്‍ ആരോഗ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍വൈലന്‍സ് സെല്ലുകളുടെ രീതിയും. പക്ഷേ എല്ലാവരെയും ചോദ്യംചെയ്യുക എന്നിടത്തു മാത്രം ഒരു തിരുത്തുണ്ട്..എല്ലാവരെയും ടെസ്റ്റ് ചെയ്യുക.
കൊവിഡ്-19 രോഗബാധയെ ചെറുക്കാനുള്ള കര്‍മപദ്ധതിയില്‍ നിര്‍ണായകമാണ് ഈ സര്‍വൈലന്‍സ് സെല്ലുകള്‍. രോഗബാധിത വിദേശരാജ്യങ്ങളില്‍ നിന്നുമെത്തുന്നവരെ നിരീക്ഷിക്കാനും ക്വാറന്റൈന്‍ കാലയളവില്‍ അവര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കാനും അവര്‍ സാമൂഹിക അകലം പാലിക്കുന്നു എന്നുറപ്പാക്കുകയുമാണ് ഈ വിഭാഗത്തിന്റെ പ്രധാന ചുമതല. അതത് ജില്ലകളിലെ ആരോഗ്യ വകുപ്പിന്റെ വിവിധ ഘടകങ്ങള്‍ക്ക് പുറമേ, തദ്ദേശ സ്ഥാപനങ്ങള്‍, പൊലിസ്, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയവയുടെ ഒത്തൊരുമയോടെയാണ് സര്‍വൈലന്‍സിന്റെ പ്രവര്‍ത്തനം.
അതത് ജില്ലാ കലക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് സര്‍വൈലന്‍സ് സെല്ലിന്റെ പ്രവര്‍ത്തനം. സംഘത്തില്‍ ആരോഗ്യ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍, വിദഗ്ധ ഡോക്ടര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, എപ്പിഡെമോളജിസ്റ്റ് എന്നിവരും ഉള്‍പ്പെടുന്നു. കൊവിഡ് -19 സ്ഥിരീകരിച്ചവരുമായി നേരിട്ട് ഇടപഴകിയവരെ കണ്ടെത്തുകയും അവരെ പ്രത്യേകം നിരീക്ഷിക്കുകയും ചെയ്യുന്നത് ഈ സെല്ലിന്റെ ചുമതലയാണ്.
മൂന്നാറില്‍നിന്ന് നെടുമ്പാശേരിയിലെത്തി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച രോഗബാധിതനായ വിദേശ വിനോദസഞ്ചാരിയുമായി നേരിട്ട് ഇടപഴകിയ 186 പേരെയും ഒരൊറ്റദിവസം കൊണ്ടു കണ്ടെത്തിയെന്നു പറയുമ്പോള്‍ സര്‍വൈലന്‍സ് സെല്ലിന്റെ ജാഗ്രത്തായ നടപടിക്രമങ്ങള്‍ മനസിലാവും. ഇത്തരം ഘട്ടങ്ങള്‍ വരുമ്പോള്‍ ഈ സെല്ലിലെ അംഗങ്ങള്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് പ്രവര്‍ത്തിക്കുയാണ് രീതി. രോഗിയെ നേരില്‍ക്കണ്ടുപോയ സ്ഥലങ്ങളെക്കുറിച്ചും ഇടപെട്ട ആളുകളെക്കുറിച്ചും വിശദ വിവരങ്ങള്‍ ചോദിച്ച് മനസിലാക്കിയാണ് ശ്രമകരമായ നടപടികള്‍ സ്വീകരിക്കുക.
പൊലിസിന്റെ സജീവ സഹകരണത്തോടെയാണ് സെല്ലുകളുടെ പ്രവര്‍ത്തനം. സെല്ലുകളുടെ ചുമതലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുളളവരെ പൊലിസും നിരീക്ഷിക്കുന്നുണ്ടാവും. ഇതിനായി നിരീക്ഷണ പരിധിയിലുള്ളവരുടെ വിവരങ്ങള്‍ ഇവിടെ നിന്നു ബന്ധപ്പെട്ട പൊലിസ് ഓഫിസുകള്‍ക്കും കൈമാറും. നിരീക്ഷണത്തിലുള്ളവരെ ഫോണ്‍വഴി ബന്ധപ്പെടുന്നതും ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിങ് ലഭ്യമാക്കുന്നതും ഇവരുടെ ചുമതലയാണ്.
വിമാനത്താവളങ്ങളില്‍ നിന്നോ, അതത് ജില്ലകളിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും സജ്ജീകരിച്ചിരിക്കുന്ന സഹായ കേന്ദ്രങ്ങളില്‍ നിന്നോ ആണ് നിരീക്ഷിക്കേണ്ട ആളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സെല്ലുകളിലേക്ക് എത്തുന്നത്. രോഗ വ്യാപനത്തെപ്പറ്റി ബോധവാന്മാരായവര്‍ സ്വയം യാത്രാ വിവരങ്ങളും നിരീക്ഷണ സന്നദ്ധതയും ആരോഗ്യ വകുപ്പിനെ അറിയിക്കുന്നുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സെല്ലിന്റെ നിരീക്ഷണ ദൗത്യത്തില്‍ സജീവമാണ്. സെല്ലിന് ഫോണ്‍ വഴി ബന്ധപ്പെടാന്‍ സാധിക്കാത്തവരെ നേരിട്ട് ബന്ധപ്പെടുന്നത് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലൂടെയാണ്.
വ്യത്യസ്ത തലങ്ങളിലുള്ള ജനങ്ങളില്‍നിന്ന് മികച്ച സഹകരണമാണ് ആരോഗ്യ വകുപ്പിനും സെല്ലിനും ലഭിക്കുന്നതെന്ന് എറണാകുളത്ത് സര്‍വൈലന്‍സ് വിഭാഗത്തിന്റെ ചുമതലയുള്ള അഡീഷണല്‍ ഡി.എം.ഒ ഡോ. എസ്. ശ്രീദേവി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."