HOME
DETAILS

മാമ്പുഴ നവീകരണം: മണ്ണുമാന്തിയന്ത്രം കൊണ്ടു പോകുന്നത് തടഞ്ഞു

  
backup
February 05 2019 | 04:02 AM

%e0%b4%ae%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%a8%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%81%e0%b4%ae%e0%b4%be

പെരുമണ്ണ: മാമ്പുഴ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുള്ള മാലിന്യങ്ങളും ചളിയും നീക്കം ചെയ്യുന്ന പ്രവൃത്തി നടത്തിയിരുന്ന മണ്ണുമാന്തിയന്ത്രം ലോറിയില്‍ കൊണ്ടുപോകാനുള്ള ശ്രമം മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞു.
പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ കണ്ണം ചിന്നം പാലത്തിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഏതാനും ദിവസമായി നിര്‍ത്തിയിട്ടിരുന്ന മണ്ണുമാന്തിയന്ത്രം പുലര്‍ച്ചയോടെ ലോറിയില്‍ കയറ്റുന്ന വിവരം നാട്ടുകാര്‍ മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരെ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രവൃത്തി പൂര്‍ത്തീകരിക്കാതെ മണ്ണുമാന്തിയന്ത്രം കൊണ്ട് പോകാന്‍ അനുവദിക്കില്ലെന്ന് സമിതി പ്രവര്‍ത്തകര്‍ നിലപാടെടുത്തത്. ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.78 കോടി രൂപ എസ്റ്റിമേറ്റില്‍ പദ്ധതി തയ്യാറാക്കി കഴിഞ്ഞ മാര്‍ച്ച് കുറ്റിക്കാട്ടുരില്‍ വച്ച് ഉദ്ഘാടനം ചെയ്ത പരിപാടിക്ക് ശേഷം നവംബര്‍ 4 നാണ് പ്രവൃത്തി ആരംഭിച്ചത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പദ്ധതി ഏറ്റെടുത്തതെങ്കിലും അവര്‍ മറ്റൊരു സ്ഥാപനത്തെ ഏല്‍പ്പിക്കുകയായിരുന്നു.
കുറ്റിക്കാട്ടൂരില്‍ നിന്ന് ആരംഭിച്ച പ്രവൃത്തി ഒന്നാം ഘട്ടമായ നാല് കിലോമീറ്റര്‍ ദൂരം പെരുവയല്‍ പഞ്ചായത്ത് അതിര്‍ത്തി വരെ കഴിഞ്ഞുവെന്നും അത് മാത്രമേ തങ്ങളെ ഏല്പിച്ചിട്ടുള്ളു എന്നും എടുത്ത പ്രവൃത്തിയുടെ പണം ലഭിക്കാത്തതിനാലാണ് മണ്ണുമാന്തിയന്ത്രം കൊണ്ട് പോകുന്നതെന്നുമാണ് ഇവര്‍ പറയുന്നത്.പെരുമണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജില്ലാ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് മണ്ണുമാന്തിയന്ത്രം കൊണ്ട് പോകുന്നത് തല്‍ക്കാലം നിര്‍ത്തിവെച്ചെങ്കിലും സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയതിന് ശേഷം മണ്ണ് മാന്തിയന്ത്രം കൊണ്ടുപോയതായി നാട്ടുകാര്‍ പറഞ്ഞു.
പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  5 minutes ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  13 minutes ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  15 minutes ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  an hour ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  2 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  3 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago