HOME
DETAILS
MAL
ബേപ്പൂരില്‍ തകൃതിയായി മായം കലര്‍ന്ന വെളിച്ചെണ്ണ വിപണനം
backup
February 05 2019 | 04:02 AM
ബേപ്പൂര്‍: മാര്‍ക്കറ്റില്‍ സുലഭമായ 74 കമ്പനികളുടെ വെളിച്ചെണ്ണകള്‍ നിരോധിക്കുകയും കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തെങ്കിലും ബേപ്പൂരിലും പരിസര പ്രദേശങ്ങളിലും മായം കലര്‍ന്ന വെളിച്ചെണ്ണ സുലഭം. നിരോധനമേര്‍പ്പെടുത്തിയ നാല് കമ്പനികള്‍ ഇപ്പോഴും ഇവിടെ പ്രവര്‍ത്തിച്ച് വെളിച്ചെണ്ണ സംഭരിച്ച് വിതരണം നടത്തുന്നത് തുടരുകയാണ്. ശ്രീ ലക്ഷ്മി ഫുഡ് പാക്കിങ്ങ് കമ്പനിയുടെ സ്പെഷ്യല്‍ ഈസി കുക്ക്, എസ്.എഫ്.പി ലാവണ്യ, ആവണി വെളിച്ചെണ്ണ എന്നിവയും അശ്വതി ഓയില്‍ ഇന്‍ഡസ്ട്രീസ് നിര്‍മിക്കുന്ന ആര്.എം.എസ് സംസ്കൃതി എന്നിവയുമാണ് നിരോധന പട്ടികയിലുള്ള ബേപ്പൂരിലെ കമ്പനികളുടെ ഉല്പന്നങ്ങള്.
വെസ്റ്റ് മാഹി, ഒ.എം റോഡ് എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനികളുടെ ഉടമസ്ഥാവകാശം പോത്തഞ്ചേരി അശോകന്, അരുണ്‍ എന്നിവര്‍ക്കാണെന്നാണ് രേഖകളില്‍ കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."