കൊവിഡ്-19: ചൈനയെ മറികടന്ന് ഇറ്റലി; 3405 മരണം, ഇന്നലെ മാത്രം 427
റോം: കൊവിഡ്-19 ഭീതിയൊഴിയാതെ ഇറ്റലി. മരണസംഖ്യയില്‍ വൈറസ് ബാധ ആദ്യമെത്തിയ ചൈനയെ മറികടന്നിരിക്കുകയാണ് ഇറ്റലി. 3405 പേരാണ് ഇതുവരെ ഇറ്റലിയില്‍ മരിച്ചത്. വ്യാഴാഴ്ച മാത്രം 427 പേര് ഇവിടെ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം 475 പേരാണ് 24 മണിക്കൂറില്‍ ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം.
ചൈനയില്‍ വ്യാഴാഴ്ച 39 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. 24 മണിക്കൂറിനുള്ളില്‍ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ചൈനയിലെ കൊവിഡ് മരണ സംഖ്യ 3,248 ആയി. 80,967 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയില്‍ സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്യാത്ത രണ്ടാമത്തെ ദിവസമായിരുന്നു ഇന്നലെ.
ആഗോള തലത്തില്‍ കൊവിഡ് മരണനിരക്ക് 9,881 ആയി. ആകെ 2,42,000 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
രണ്ടാം ലോക മഹായുദ്ധസമയത്തേക്കാളും 2008ലെ സാമ്പത്തിക മാന്ദ്യത്തെക്കാളും 1918ലെ സ്പാനിഷ് ഫ്ളൂവിനെക്കാളും ദുരിതമാണ് കൊറോണ ലോകത്തിന് നല്‍കുക എന്നാണ് വിലയിരുത്തലുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."