HOME
DETAILS
MAL
ക്വാറന്റൈന് നിര്‍ദ്ദേശത്തെ ധിക്കരിച്ചു: വിദേശത്ത് നിന്നെത്തിയ ആള്‍ക്കെതിരെ കേസ്
backup
March 20 2020 | 05:03 AM
തലയോലപ്പറമ്പ്: ആരോഗ്യവകുപ്പിന്റെ ക്വാറന്റൈന് നിര്‍ദ്ദേശത്തെ ധിക്കരിച്ച് സ്ഥലംവിട്ട കോട്ടയം ഇടവട്ടം മറവന്‍ തുരുത്ത് സ്വദേശി നന്ദകുമാറിനെതിരെ തലയോലപ്പറമ്പ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇയാള്‍ കഴിഞ്ഞ 14 നാണ് വിദേശത്ത് നിന്നും എത്തിയത്. മെഡിക്കല്‍ ചെക്കപ്പിന് ശേഷം ആരോഗ്യവകുപ്പ് പുറത്തിറങ്ങരുത് എന്ന് നിര്‍ദ്ദേശിച്ചിരുന്നു. ക്വാറന്റൈന് നിര്‍ദ്ദേശിച്ചിരുന്ന രോഗികളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലിസും സംയുക്തമായി ഭവന സന്ദര്‍ശനം നടത്തി വരവെ ഇയാള്‍ വീട്ടില്‍ ഇല്ലെന്ന് മനസിലാക്കുകയായിരുന്നു.
ഇതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മോശമായ ഭാഷയില്‍ ഉദ്യോഗസ്ഥരോട് കയര്‍ക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ക്കെതിരെ Cr. No. 232/20 പ്രകാരം തലയോലപ്പറമ്പ് പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."