HOME
DETAILS
MAL
കൊറോണയൊക്കെ അല്ലേ, ഓണ്‍ലൈന്‍ വഴി മദ്യം വീട്ടിലെത്തിക്കണമെന്ന് ഹരജിക്കാരന്‍; പിഴ അടച്ചിട്ട് പോയാല്‍മതിയെന്ന് ഹൈക്കോടതി
backup
March 20 2020 | 07:03 AM
കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട ഹരജിക്കാരന് വന്‍തുക പിഴ ചുമത്തി ഹൈക്കോടതി. ആലുവ സ്വദേശി ജി.ജ്യോതിഷാണ് കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്. വിഷയം അടിയന്തരപ്രാധാന്യമുള്ളതാണെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
രോഗം പടരുന്ന സാഹചര്യത്തില്‍ പുറത്തുനിന്നും മദ്യം വാങ്ങാന്‍ കഴിയില്ലെന്നും മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട ജ്യോതിഷിന് അരലക്ഷം രൂപയാണ് കോടതി പിഴയായി ഈടാക്കിയത്. ഇത്തരക്കാര്‍ കോടതിയെ പരിഹസിക്കുകയാണെന്ന് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു. പൗരധര്‍മത്തിന്റെ അടിസ്ഥാനം പോലും ഇത്തരക്കാര്‍ മനസിലാക്കുന്നില്ലെന്ന് വേദനാജനകമാണെന്നും ഹൈക്കോടതി വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."