ലൈഫ് ഭവന പദ്ധതി; 7,525 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി
കല്‍പ്പറ്റ: ലൈഫ് ഭവന പദ്ധതി ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട 8,878 വീടുകളില്‍ 7,525 വീടുകളുടെ പ്രവൃത്തി പൂര്‍ത്തിയായി. 1,353 വീടുകളുടെ പ്രവൃത്തിയാണ് ഇനി അവശേഷിക്കുന്നത്. ഇതില്‍ 638 വീടുകളുടെ പ്രവൃത്തി ലിന്റല്‍ പൊക്കത്തിലും 544 എണ്ണം മേല്‍ക്കൂര നിരമാണ സ്റ്റേജിലുമാണ്. ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളില്‍ ലിന്റല്‍, മേല്‍ക്കൂര പൊക്കത്തില്‍ എത്തിനില്‍ക്കുന്ന 190 വീടുകളുടെ നിര്‍മാണം ഫെബ്രുവരി 28നകം പൂര്‍ത്തീകരിക്കാനും ലൈഫ് ഭവനപദ്ധതി പുരോഗതി വിലയിരുത്താന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പട്ടികവര്‍ഗ വികസനവകുപ്പിന്റെ കീഴിലുള്ള 3,341 വീടുകളില്‍ 2,444 എണ്ണത്തിന്റെ പ്രവൃത്തി ഇതിനകം പൂര്‍ത്തിയായി. ജില്ലയിലെ മൂന്നു മുനിസിപ്പാലിറ്റികളിലുമായി 505 വീടുകളാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ 343 വീടുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള 33 വീടുകളില്‍ 29 ഉം മൈനോറിറ്റി വെല്‍ഫെയര്‍ വകുപ്പിന്റെ 11ല്‍ ഒമ്പതും പട്ടികജാതി വകുപ്പിന്റെ 77ല്‍ 73 ഉം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. പഞ്ചായത്തുകളില്‍ 2,018 വീടുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളില്‍ 2,609 വീടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പഞ്ചായത്തുകളില്‍ 153ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ 131ഉം വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. മൂപ്പൈനാട്, തരിയോട് പഞ്ചായത്തുകളിലും പനമരം ബ്ലോക്ക് പഞ്ചായത്തിലും ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട എല്ലാ വീടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചു.
അമ്പലവയല്‍ പഞ്ചായത്ത് 23ല്‍ 22വീടുകളും എടവക 85ല്‍ 78ഉം കണിയാമ്പറ്റ 41ല്‍ 40ഉം മീനങ്ങാടി- 125ല്‍ 118ഉം കോട്ടത്തറ 154ല്‍ 151ഉം മേപ്പാടി 180ല്‍ 144ഉം മൂപ്പൈനാട് 12ല്‍ 12ഉം മുള്ളന്‍കൊല്ലി 48ല്‍ 44ഉം മുട്ടില്‍ 115ല്‍ 110ഉം നെന്മേനി 106ല്‍ 105ഉം നൂല്‍പ്പുഴ 84ല്‍ 75ഉം പടിഞ്ഞാറത്തറ 99ല്‍ 95ഉം പനമരം 163ല്‍ 157ഉം പൂതാടി 119ല്‍ 115ഉം പൊഴുതന 78ല്‍ 70ഉം പുല്‍പ്പള്ളി 66ല്‍ 63ഉം തരിയോട് 7ല്‍ 7ഉം തവിഞ്ഞാല്‍ 136ല്‍ 115ഉം തിരുനെല്ലി 170ല്‍ 165ഉം തൊണ്ടര്‍നാട് 149ല്‍ 136ഉം വെള്ളമുണ്ട 95ല്‍ 91ഉം വെങ്ങപ്പള്ളി 83ല്‍ 79ഉം വൈത്തിരി 33ല്‍ 26 വീടുകളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 1,299 വീടുകളില്‍ 1,226 ഉം സുല്‍ത്താന്‍ ബത്തേരി 443ല്‍ 435ഉം പനമരം 360ല്‍ 360ഉം മാനന്തവാടി 638ല്‍ 588ഉം പൂര്‍ത്തീകരിച്ചിട്ടുണ്ട്. നഗരസഭകളില്‍ കല്‍പ്പറ്റ 119ല്‍ 80ഉം സുല്‍ത്താന്‍ ബത്തേരി 106ല്‍ 71ഉം മാനന്തവാടി 280ല്‍ 192 വീടുകളും ഒന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിച്ചതായും പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ട 110 വീടുകളുടെ നിര്‍മാണവും ഇതിനകം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."