HOME
DETAILS
MAL
ശാപമോക്ഷമില്ലാതെ ചെമ്പകച്ചാല്‍ റോഡ്
backup
February 05 2019 | 04:02 AM
വെണ്ണിയോട്: വെള്ളപ്പൊക്കത്തില്‍ പൂര്‍ണമായും തകര്‍ന്ന ചെമ്പകച്ചാല്‍ റോഡിന് ഇനിയും ശാപമോക്ഷമായില്ല.
കമ്പളക്കാട്-വെണ്ണിയോട് വഴി എളുപ്പത്തില്‍ മാനന്തവാടി എത്താവുന്ന ഒരു റോഡാണ് കോട്ടത്തറ പഞ്ചായത്തിലെ ചെമ്പകച്ചാല്‍ റോഡ്. പതിനഞ്ച് വര്‍ഷം മുമ്പാണ് ഈ റോഡ് ടാര്‍ ചെയ്തത്. പിന്നീട് അറ്റകുറ്റ പണികളൊന്നും ചെയ്തിട്ടില്ലെങ്കിലും റോഡ് ഗതാഗതയോഗ്യമായിരുന്നു.
എല്ലാവര്‍ഷവും വെള്ളപ്പൊക്കത്തില്‍ ദിവസങ്ങളോളം ഈ റോഡ് വെള്ളത്തിനടിയിലായിരിക്കും. കഴിഞ്ഞ പ്രളയത്തോടെ റോഡില്‍ വന്‍ കുഴികളായിരിക്കുകയാണ്. ഇപ്പോള്‍ ഓട്ടോ പോലും ഇതിലെ വരാറില്ല. മഴപെയ്ത് കുഴികളില്‍ വെള്ളം നിറഞ്ഞാല്‍ ഇതിലെ നടക്കാന്‍ പോലും പറ്റാതാവും. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും യാതൊരു നടപടിയുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."