നീലഗിരി ജില്ലാ ഇസ്‌ലാമിക കലാമേള; ഗൂഡല്ലൂര്‍ റെയ്ഞ്ച് ജേതാക്കള്‍
പാക്കണ: സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി പാക്കണ നൂറുല്‍ ഹുദാ കാംപസില്‍ സംഘടിപ്പിച്ച 15ാമത് ജില്ലാ ഇസ്‌ലാമിക് കലാമേളയില്‍ 186 പോയന്റ് നേടി ഗൂഡല്ലൂര്‍ റെയ്ഞ്ച് ഓവറോള്‍ ചാംപ്യന്‍മാരായി. 139 പോയന്റ് നേടിയ ബിദര്‍ക്കാട് റെയ്ഞ്ചിനാണ് രണ്ടാംസ്ഥാനം. പന്തല്ലൂര്‍ റെയ്ഞ്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുഅല്ലിം വിഭാഗത്തിലും ഗൂഡല്ലൂര്‍ റെയ്ഞ്ചിനാണ് ഒന്നാംസ്ഥാനം. രണ്ടാംസ്ഥാനം ബിദര്‍ക്കാട് റെയ്ഞ്ചും കരസ്ഥമാക്കി. സുപ്രഭാതം, അല്‍ മുഅല്ലിം, സന്തുഷ്ട കുടുംബം, കുരുന്നുകള്‍ എന്നീ നാല് വേദികളില്‍ മൂന്ന് റെയ്ഞ്ചുകളില്‍ നിന്നായി 160ഓളം മല്‍സരാര്‍ഥികളാണ് മാറ്റുരച്ചത്. സബ് ജൂനിയര്‍ വിഭാഗത്തില്‍ ഗൂഡല്ലൂര്‍ യതീംഖാനയിലെ മുഹമ്മദ് ശാഹിറുദ്ദീന്‍(ഗൂഡല്ലൂര്‍ റെയ്ഞ്ച്), ജൂനിയര്‍ വിഭാഗത്തില്‍ പാക്കണ നൂറുല്‍ ഹുദാ മദ്‌റസയിലെ മടക്കല്‍ മുഹമ്മദ് അഫ്‌വാന്‍(ബിദര്‍ക്കാട് റെയ്ഞ്ച്), സീനിയര്‍ വിഭാഗത്തില്‍ ഫസ്റ്റ്‌മൈല്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ അജ്‌സല്‍(ഗൂഡല്ലൂര്‍ റെയ്ഞ്ച്), സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ ഗൂഡല്ലൂര്‍ യതീംഖാനയിലെ ഉനൈസ്, സഫറുല്ല(ഗൂഡല്ലൂര്‍ റെയ്ഞ്ച്), എരുമാട് നൂറുല്‍ ഹുദാ മദ്‌റസയിലെ നസീം(പന്തല്ലൂര്‍ റെയ്ഞ്ച്) എന്നിവര്‍ വ്യക്തിഗത ചാംപ്യന്‍മാരായി.
സ്വാഗതസംഘം ചെയര്‍മാനും മഹല്ല് കമ്മിറ്റി സെക്രട്ടറി കെ.വി അബ്ദുപ്പ പതാക ഉയര്‍ത്തിയതോടെ കലാമേളക്ക് തുടക്കം കുറിച്ചത്. മഹല്ല് ഖത്തീബ് അബ്ദുശുകൂര്‍ ബാഖവി മേള ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് അബുബക്കര്‍ ബാഖവി അധ്യക്ഷനായി. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷാജി കുറ്റിമൂച്ചി, സംഘാടക സമിതി കണ്‍വീനര്‍ റസാഖ് അന്‍വരി, ജുദീര്‍ഷാന്‍ മൗലവി, മുഷ്താഖ് മാസ്റ്റര്‍, കെ.പി സിദ്ദീഖ് ഫൈസി, അബൂബക്കര്‍ മുസ് ലിയാര്‍, ജമാല്‍ ഫൈസി, ഹസന്‍ മുഹമ്മദ്, അയ്യൂബ് ലത്തീഫി, ശംസുദ്ദീന്‍ ഫൈസി, ശമീര്‍ ലത്തീഫി, മൊയ്തീന്‍ റഹ്മാനി, കുഞ്ഞലവി, ആബിദലി, ഹംസ ലത്തീഫി, മടക്കല്‍ അലവിക്കുട്ടി, ബശീര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ ജില്ലാ ചാംപ്യന്‍മാരായ ഗൂഡല്ലൂര്‍ റെയ്ഞ്ചിന് സമസ്ത ജില്ലാ ട്രഷറര്‍ എം. മൊയ്തീന്‍ കുട്ടി റഹ്മാനി വിന്നേഴ്‌സ് ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് കെ. അബ്ദുല്‍ അസീസ് മുസ് ലിയാരും ട്രോഫികള്‍ സമ്മാനിച്ചു. മുഅല്ലിം വിഭാഗത്തില്‍ ചാംപ്യന്‍മാരായ ഗൂഡല്ലൂര്‍ റെയ്ഞ്ചിനുള്ള ട്രോഫി കെ.പി അലി മുസ്‌ലിയാര്‍ സമ്മാനിച്ചു.
എ.എം ശരീഫ് ദാരിമി സമാപന സമ്മേളനത്തില്‍ സ്വാഗതവും സൈദലവി റഹ്മാനി ദോവല നന്ദിയും പറഞ്ഞു. കളത്തില്‍ അലി, ഉമര്‍ വഹബി, ശമ്മാസ് ദാരിമി, ബാവ ലത്തീഫി, സലീം ഫൈസി, അജ്മല്‍ സനാബര്‍, നൗഫല്‍ ദാരിമി, സാദിഖ് മൗലവി, ജുനൈദ് ഗസാലി, ഹംസ മൗലവി, ശിഹാബ് മാസ്റ്റര്‍, സിദ്ദീഖ് മൗലവി, ഹനീഫ ഫൈസി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."