HOME
DETAILS
MAL
മലപ്പുറത്ത് ബാറുകള്‍ക്ക് പൂട്ടുവീഴും
backup
March 20 2020 | 08:03 AM
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായി മലപ്പുറത്ത് ബാറുകള്‍ക്ക് പൂട്ടിടുന്നു. അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഭരണത്തിലുള്ള മലപ്പുറം നഗരസഭ ബാറുകള്‍ക്ക് നോട്ടിസ് നല്കി.
മലപ്പുറം നഗരസഭാപരിധിയിലെ ബിവറേജസ് ഔട്ട്ലെറ്റുകള്, ബാറുകള്‍ എന്നിവയ്ക്കാണ് കൊവിഡ്-19 മുന്‍കരുതലിന്റെ ഭാഗമായി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറം നഗരസഭ കത്ത് കൈമാറിയത്.
സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പടെ അടച്ചുപൂട്ടിയ പശ്ചാത്തലത്തില്‍ മദ്യഷാപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭ ഇക്കാര്യം ചര്‍ച്ചക്കെടുത്തത്. കൗണ്‍സിലര്‍ ഹാരിസ് ആമിയനാണ് ഇതുസംബന്ധിച്ച പ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ വിയോജിപ്പോടെ പ്രമേയം പാസായി. മുന്‍കരുതലിന്റെ ഭാഗമായി ഈ മാസം 31 വരെ ബാറുകള്‍ അടച്ചിടണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനിടെ, വളാഞ്ചേരി നഗരസഭയും ബാറുകള്‍ക്ക് നോട്ടിസ് നല്കാന് തീരുമാനമെടുത്തിരിക്കുകയാണ്.
നഗരസഭാ പരിധിയിലെ മുഴുവന്‍ മദ്യശാലകളും 31 വരെ അടച്ചിടാന്‍ നോട്ടിസ് നല്‍കും. ഇന്നലെ ചേര്‍ന്ന വളാഞ്ചേരി നഗരസഭ അടിയന്തര യോഗമാണ് തീരുമാനമെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."