HOME
DETAILS
MAL
ബംഗളൂരു ജക്കൂറിലെ കല്പിത സര്‍വകലാശാലയില്‍ അപേക്ഷിക്കാം
backup
March 20 2020 | 08:03 AM
ബംഗളൂരു ജക്കൂറിലെ കല്പിത സര്‍വകലാശാലയായ ജവാഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച് (ജെ.എന്‍.സി.എ.എസ്.ആര്.) മാസ്റ്റേഴ്സ്, ഗവേഷണ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷത്തെ കെമിസ്ട്രി മാസ്റ്റേഴ്സ് പ്രോഗ്രാമില്‍ മെറ്റീരിയല്‍ കെമിസ്ട്രിയിലോ, കെമിക്കല്‍ ബയോളജിയിലോ സ്പെഷലൈസ് ചെയ്യാം. മെറ്റീരിയല്‍ സയന്‍സ്, കെമിക്കല്‍ സയന്‍സ്, ബയോളജിക്കല്‍ സയന്‍സ് എന്നിവയിലാണ് ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി പ്രോഗ്രാമുള്ളത്.
മാസ്റ്റേഴ്സ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 55 ശതമാനം മാര്‍ക്കോടെ ബി.എസ്.സി നേടിയവര്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ജോയന്റ് അഡ്മിഷന് ടെസ്റ്റ് ഫോര്‍ എം.എസ്.സി (ജാം) യോഗ്യത നേടിയവര്‍ക്ക് രണ്ടു പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. ബിരുദത്തിന് 55 ശതമാനം മാര്‍ക്കുവേണം.
എം.എസ്സി പ്രവേശനത്തിന് എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും ഉണ്ടാകും. ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി പ്രവേശനം ജാംജ എന്‍.സി.എ.എസ്.ആര് എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് അപേക്ഷ ഓണ്‍ലൈനായി ഏപ്രില്‍ 13 രാത്രി 11.59 വരെ www. jncasradmissions.in എന്ന സൈറ്റ് വഴി നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."