നിരോധിത മരുന്ന്: കന്യാകുമാരി സ്വദേശികളായ നാലുപേര്‍ സഊദിയില്‍ പിടിയില്‍
ദമാം : സഊദിയിലേക്കുള്ള യാത്രയില്‍ രാജ്യത്തു നിരോധിക്കപ്പെട്ട മരുന്നു കൈവശം വച്ചതിനു കന്യാകുമാരി സ്വദേശികള്‍ സഊദി വിമാനത്താവളത്തില്‍ പിടിയിലായി. സുഹൃത്തിനുവേണ്ടി മരുന്നു കൊണ്ടുവന്ന കന്യാകുമാരി മാര്‍ത്താണ്ഡം കുളച്ചല്‍ സ്വദേശികളായ യുവാവും സ്വീകരിക്കാനെത്തിയ സുഹൃത്തുക്കളും മരുന്നു കൊണ്ടുവരാന്‍ ഏല്‍പ്പിച്ച സുഹൃത്തുമാണ് നാര്‍ക്കോട്ടിക് സെല്ലിന്റെ പിടിയിലായത്. കഴിഞ്ഞ ആറിനാണ് സംഭവം. തിരുവനന്തപുരത്തുനിന്നും അല്‍ ഹസയിലെ ഹുഫൂഫ് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പരിശോധനയില്‍ നിരോധിത മരുന്ന് കണ്ടെത്തിയത്.
വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ ചെക്കിങ്ങില്‍ യാത്രക്കാരനായ മുരുകനാണ് പിടിയിലായത്. തുടര്‍ന്നു ഇയാളെ സ്വീകരിക്കാനെത്തിയ ദാസ്, ദേവരാജ് എന്നിവരെയും മരുന്നു കൊണ്ടുവരാന്‍ ഏല്‍പ്പിച്ച ദുരൈ രാജ് എന്നിവരെയും പൊലിസ് പിടികൂടുകയായിരുന്നു.
പ്രമേഹത്തിനും മറ്റുമായി വിവിധ തരത്തിലുള്ള മരുന്നുകള്‍ മുരുകന്റെ കൈവശം ഉണ്ടായിരുന്നു. വേദന സംഹാരിയുംഉറക്ക ഗുളികകളുമാണ് പിടികൂടിയത്. അന്വേഷണം തുടരുന്നതിനാല്‍ നാലുപേരും സഊദി മഹാസിനിലെ നാര്‍ക്കോട്ടിക് സെല്ലിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."