'മല എലിയെ പ്രസവിച്ചതുപോലെ' ; മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് എം.എം മണി
തിരുവനന്തപുരം: കൊവിഡ് 19 നുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തെ പരിഹസിച്ച് മന്ത്രി എം.എം മണി. ആദരണീയനായ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോള്‍ വലിയ പ്രതീക്ഷയിലായിരുന്നു സംസ്ഥാന സര്‍ക്കാരും ജനങ്ങളും.എന്നാല്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന 'മല എലിയെ പ്രസവിച്ചതുപോലെ ആയിപ്പോയെന്ന് മന്ത്രി എം.എം മണി ഫേസ്ബുക്കില്‍ കുറിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
#മല_എലിയെ
#പ്രസവിച്ചതുപോലെ
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് 19 ബാധിച്ച് നിരവധി ആളുകൾ വീടുകളിൽ നിരീക്ഷണത്തിലും ആശുപത്രിയിൽ ചികിത്സയിലുമാണ്. നാലു പേർക്ക് ജീവഹാനിയും സംഭവിച്ചു. സംസ്ഥാന സർക്കാരുകൾ ഇതിനെ നേരിടാൻ കഠിന പ്രയത്നം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന് മാതൃകയാണ് ശ്രീ. പിണറായി വിജയൻ നയിക്കുന്ന കേരള സർക്കാരിന്റെ പ്രവർത്തനം.
ഈ പശ്ചാത്തലത്തിൽ ആദരണീയനായ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു സംസ്ഥാന സർക്കാരുകളും ജനങ്ങളും. എന്നാൽ പ്രധാനമന്ത്രിയുടെ അഭിസംബോധന "മല എലിയെ പ്രസവിച്ചതുപോലെ" ആയിപ്പോയി. കോവിഡ് 19 നേരിടാൻ വേണ്ടി പ്രയത്നിക്കുന്ന സംസ്ഥാന സർക്കാരുകളെ സഹായിക്കാൻ ഒരു പ്രഖ്യാപനവും പ്രധാനമന്ത്രിയിൽ നിന്നും ഉണ്ടായില്ലെന്നത് നിരാശാജനകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."