കൊവിഡ്-19 ഭീതി:ഗുരുവായൂരിലും ശബരിമലയിലും ഭക്തര്‍ക്ക് പ്രവേശന വിലക്ക്
തൃശൂര്‍: കൊവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും ശബരിമലയിലും ഭക്തജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഗുരുവായൂരില്‍ വിവാഹം, ചോറൂണ്, ഉദയാസ്തമയ പൂജ എന്നിവയും ഉണ്ടായിരിക്കില്ല. മാര്‍ച്ച് 21 മുതലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ പതിവ് പൂജകളും മറ്റ് ചടങ്ങുകളും നടക്കുന്നതാണെന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ഉദയാസ്തമന പൂജ,ചുറ്റുവിളക്ക് എന്നിവയുടെ തിയ്യതികള്‍ പിന്നീട് അറിയിക്കുന്നതാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
അതേ സമയം ശബരിമലയില്‍ ആചാരപരമായ ചടങ്ങുകള്‍ മാത്രമേ നടത്തുകയുള്ളു. തീര്‍ഥാടകരെ പ്രവേശിപ്പിക്കണ്ടെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഈ മാസം 29നാണ് ശബരിമലയില്‍ ഉത്സവം അതുപ്രമാണിച്ച് 28 ന് ശബരിമല നട തുറക്കാനിരിക്കുകയാണ്. കൂടാതെ ഏപ്രില്‍ എട്ടിന് പമ്പയില്‍ നടക്കുന്ന ആറാട്ടിനും ഭക്തരെ പ്രവേശിപ്പിക്കില്ല.
കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ഭക്തജനങ്ങളെ പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."