മാനസികാരോഗ്യ ഗവേഷണം: ആരോഗ്യ രൂപരേഖ തയാറാക്കും
വടക്കാഞ്ചേരി: കുറാഞ്ചേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ മൈന്റ് ആശുപത്രിയുടെ ഭാഗമായ ഓപ്പണ്‍ മൈന്‍ഡ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ആദ്യമായി മാനസിക ആരോഗ്യരൂപരേഖ തയാറാക്കുമെന്ന് സെന്റര്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിനായി മാനസിക ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ഗവേഷകര്‍ ഒന്‍പത്, പത്ത് തിയതികളില്‍ ഓപ്പണ്‍ൈ മൈന്‍ഡ് സെന്ററില്‍ സമ്മേളിക്കും. ഇന്ത്യയില്‍ ആദ്യമായി മാനസിക ആരോഗ്യ ഗവേഷകര്‍ ചേര്‍ന്നുള്ള ഒരു നെറ്റ്‌വര്‍ക്കും ഇതോടൊപ്പം സ്ഥാപിക്കും. ഓപ്പണ്‍ മൈന്‍ഡ് സെന്റര്‍ ആയിരിക്കും ഇതിന്റെ ആസ്ഥാനം. കേരളത്തില്‍ മാനസിക ആരോഗ്യ ഗവേഷണത്തില്‍ കാര്യമായ പുരോഗതിയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ആഗോള തലത്തില്‍ ഗവേഷണ രംഗത്ത് മികവു പുലര്‍ത്തുന്ന യൂനിവേഴ്‌സിറ്റികള്‍, ഗവേഷകര്‍ എന്നിവരുടെ സഹകരണത്തോടയാണ് നെറ്റ്,വര്‍ക്ക് കേന്ദ്രം പ്രവര്‍ത്തിക്കുക. ഇന്ത്യയില്‍ ആദ്യമായി ഓപ്പണ്‍ മൈന്‍ഡ് ഗവേഷണ കേന്ദ്രം മുന്‍കൈ എടുത്ത് ഇരട്ട കുട്ടികളുടെ ഗവേഷണ രജിസ്റ്ററും തയ്യാറാക്കുന്നുണ്ട് . ഡല്‍ഹിഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ബംഗ്‌ളൂരു നിംഹാന്‍സ് എന്നിവയും ഈ പരിപാടിയില്‍ പങ്കാളികളാവും. ഇരട്ട കുട്ടികളുടെ രജിസ്റ്റര്‍ ഗവേഷണത്തിനു മാത്രമായി തയാറാക്കുന്നതാണ്. ഗവേഷകര്‍ക്ക് രക്ഷിതാക്കള്‍, കുട്ടികള്‍ എന്നിവരെ അവരുടെ പുര്‍ണ സമ്മതത്തോടു കൂടി ഏതെങ്കിലും പഠനത്തിന് ക്ഷണിക്കാം.
ഇഷ്ടമുള്ള പഠനത്തിലും പങ്കെടുക്കാം. രജിസ്റ്ററില്‍ കുട്ടികളുടെ പേര് ചേര്‍ക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ പേരു ചേര്‍ക്കാവുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് രജിസ്റ്റര്‍ തയ്യാറാക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഇന്‍ മൈന്‍ഡ് ഡയരക്ടര്‍ ഡോ.മനോജ് തേറയില്‍, സെക്രട്ടറി പി. ബാലകൃഷ്ണന്‍കേംബ്രിഡ്ജ് സര്‍വകലാശാല ആഗോള ആരോഗ്യ വിഭാഗം പ്രൊഫസര്‍ ടിന വാന്‍ബോര്‍ട്ടെല്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."