കൊവിഡ്-19 സ്ഥിരീകരിച്ച ഗായികക്കൊപ്പം അത്താഴ വിരുന്നില്‍ പങ്കെടുത്തു:രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും മകനും സ്വയം നിരീക്ഷണത്തില്‍
ജയ്പൂര്‍: കൊവിഡ് സ്ഥിരീകരിച്ച ഗായിക കനിക കപൂറിനൊപ്പം അത്താഴ വിരുന്നില്‍ പങ്കെടുത്തതിനാല്‍ സ്വയം ഐസൊലേഷനില്‍ പ്രവേശിച്ച് രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. മകനും എം.പിയുമായ ദുഷ്യന്ത് സിങും അതിഥി സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നതിനാല്‍ നിലവില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ്.
തന്റെ കൊവിഡ്-19 പരിശോധനാഫലം പോസിറ്റീവാണെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ കനിക അറിയിച്ചതിനു പിന്നാലെയായിരുന്നു നടപടി. സ്വയം ഐസൊലേഷനില്‍ കഴിയുന്നത് സംബന്ധിച്ച് വസുന്ധര ട്വീറ്റിലൂടെ വ്യക്തമാക്കി.
അതേ സമയം രാജ്യത്ത് കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗായിക തന്റെ വിദേശ യാത്രയുടെ വിവരങ്ങള്‍ അധികൃതരെ അറിയിക്കുകയോ സ്വയം ഐസൊലേഷനില്‍ കഴിയുകയോ ചെയ്തിരുന്നില്ല. മാത്രവുമല്ല നാട്ടില്‍ തിരിച്ചെത്തിയ ശേഷം മൂന്ന് 5 സ്റ്റാര്‍ പാര്‍ട്ടികളാണ് ഇവര്‍ നടത്തിയത്. ഈ പാര്‍ട്ടികളില്‍ രാജ്യത്തെ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.
നിലവില്‍ ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍ ഐസൊലേഷന്‍ വാര്‍ഡിലാണ് കനിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."