പാഠപുസ്തകമല്ല, പാഠ്യപദ്ധതിയാണ് മാറേണ്ടത്: മന്ത്രി സി. രവീന്ദ്രനാഥ്
കൊടകര: കേരളത്തിലെ വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. 110 വര്‍ഷം പഴക്കമുള്ള കൊടകരയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിന് 90 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പാഠപുസ്തകമല്ല പാഠ്യപദ്ധതിയാണ് ആദ്യം മാറേണ്ടത്. കേരളത്തില്‍ നിന്ന് ഒരു വിശ്വസാഹിത്യകാരനോ വിശ്വശാസ്ത്രകാരനോ അടുത്തകാലത്തൊന്നും ഉണ്ടാകാത്തത് ഇവിടത്തെ കുട്ടികള്‍ക്ക് ബുദ്ധിയും കഴിവും ഇല്ലാത്തതുകൊണ്ടല്ല മറിച്ച് ബുദ്ധിയേയും കഴിവിനേയും വളര്‍ത്താവുന്ന തരത്തിലുള്ള പാഠ്യപദ്ധതി നമുക്കില്ലാത്തുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
ചാലക്കുടി എം.എല്‍.എ ബി.ഡി ദേവസി അധ്യക്ഷനായി. കൊടകര ജി.എല്‍.പി സ്‌കൂള്‍ മുന്‍ പ്രധാനധ്യാപകന്‍ പി.എസ് സുരേന്ദ്രന്‍ , സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശേരി, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ അന്ദാര ബാബു, അര്‍ച്ചന ശിവദാസ് എന്നിവരെ മന്ത്രി ഉപഹാരം നല്‍കി അനുമോദിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ പ്രസാദന്‍, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജെ ഡിക്‌സന്‍, പ്രധാനധ്യാപിക ഇ.കെ ഗീത, പി.ടി.എ
പ്രസിഡന്റ് എ.യു പ്രദീപ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."