55കാരനെ കൊലപ്പെടുത്തിയ കേസില്‍ മകനും സഹോദരനും സഹോദര പുത്രനും റിമാന്‍ഡില്‍
ബദിയഡുക്ക: പെര്‍ള ഫഡ്രെ അറളിക്കട്ടയിലെ 55കാരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍. പെര്‍ള ഫഡ്രെ അറളിക്കട്ടയിലെ സുന്ദരന്റെ മകന്‍ ജയന്ത (28), സുന്ദരന്റെ സഹോദരന്‍ ഈശ്വര (68), ഈശ്വരയുടെ മകന്‍ പ്രഭാകര (37) എന്നിവരാണ് റിമാന്‍ഡിലായാത്.
കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അന്നേ ദിവസം രാത്രി 9.30 ഓടെ സുന്ദര മദ്യ ലഹരിയില്‍ ഭാര്യയോടും മക്കളോടും കലഹിക്കുകയായിരുന്നു. ബഹളം കേട്ട് അയല്‍വാസിയായ സഹോദരന്‍ ഈശ്വരനും മകന്‍ പ്രഭാകരനും ഓടിയെത്തുകയും സുന്ദരനെ വീടിന്റെ വരാന്തയില്‍നിന്നു മുറ്റത്തേക്ക് തള്ളിയിടുകയും കമുകുതടി കൊണ്ടു തലക്ക് അടിക്കുകയും ചെയ്തു. അതിനിടെ പ്രഭാകരനും മര്‍ദിക്കുകയായിരുന്നു.
രക്തത്തില്‍ കുളിച്ചുവീണ പിതാവ് സുന്ദരനെ മണിക്കൂറുകള്‍ക്ക് ശേഷമാണ് മറ്റൊരു ബന്ധുവിന്റെ വാനില്‍ മകന്‍ ജയന്തന്‍ ആശുപത്രിയില്‍ എത്തിച്ചത്. പെര്‍ളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച സുന്ദരന്റെ നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും കൊണ്ടുപോകാന്‍ തയാറായില്ല. വീട്ടിലെത്തുന്നതിനിടയില്‍ സുന്ദര മരണപ്പെട്ടതായും നേരം പുലരുന്നതിന് മുന്‍പേ മൃതദേഹം സംസ്‌കരിച്ചതായും പൊലിസിന്റെ ചോദ്യം ചെയ്യലില്‍ ഇവര്‍ മൊഴി നല്‍കി. കഴിഞ്ഞ ദിവസം സുന്ദരന്റെ വീട്ടില്‍ എ.എസ്.പി ശില്‍പയുടെ നേതൃത്വത്തില്‍ ഫോറന്‍സിക് വിഭാഗവും ഡോഗ് സക്വാഡും സ്ഥലത്തെത്തി. പൊലിസ് നായ മണം പിടിച്ച് വീടിന് സമീപം ഷെഡില്‍നിന്നു തലക്കടിക്കാന്‍ ഉപയോഗിച്ച വടി കണ്ടെത്തിയതായും ശരീരാവശിഷ്ടം പരിശോധനക്ക് അയച്ചതായും പൊലിസ് അറിയിച്ചു. തെളിവ് നശിപ്പിച്ചതിന് സുന്ദരന്റെ ഭാര്യയെ പ്രതി ചേര്‍ക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."