കൊവിഡ്: സര്‍ക്കാര്‍ ജീവനക്കാര്‍ 50 ശതമാനം പേര്‍ ഇ-ഓഫീസ് വഴി വീട്ടിലിരുന്ന് ജോലി ചെയ്യണം
തിരുവനന്തപുരം: വൈറസ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. അത്യാവശ്യ സര്‍വീസ് ഒഴികെയുള്ള വിഭാഗങ്ങളിലെ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ 50 ശതമാനം വീതം ഓഫീസുകളില്‍ ഹാജരായാല്‍ മതി.
ബാക്കി 50 ശതമാനം പേര്‍ ഇ-ഓഫീസ് വഴി വീട്ടിലിരുന്ന് ജോലി ചെയ്യണം. ഒരു ദിവസം പകുതി പേര്‍ മാത്രമാണ് ഓഫീസില്‍ ഉണ്ടാവുക. ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിവസം. ശനിയാഴ്ച ഇതിന്റെ ഭാഗമായി അവധിയായിരിക്കും. ക്ലാസ് ബി,സി, ഡി വിഭാഗം ജീവനക്കാര്‍ക്കാണ് ഇത് ബാധകമാവുക. ഉയര്‍ന്ന തലത്തിലുള്ളവര്‍ ഓഫീസിലുണ്ടാകണം.
3. കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്കും അത്യാവശ്യ സര്‍വീസുകള്‍ക്കും ഈ ക്രമീകരണം ബാധകമല്ല. ഓരോ ഓഫീസിന്റെയും അത്യാവശ്യ സര്‍വിസുകള്‍ ക്രമീകരിക്കാനുള്ള ചുമതല ഓഫിസ് മേധാവിയില്‍ നിക്ഷിപ്തമാണ്. ഏതെങ്കിലും ജീവനക്കാര്‍ക്ക് വീടുകളില്‍ നിരീക്ഷണം നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ 14 ദിവസത്തെ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിക്കാം.
4.തദ്ദേശ സ്ഥാപനങ്ങളില്‍ വസ്തുനികുതി പിഴകൂടാതെ അടയ്ക്കുന്നതിനും വ്യാപാര ലൈസന്‍സ് അടക്കമുള്ള ലൈസന്‍സുകള്‍ പുതുക്കുന്നതിനും വിനോദനികുതി അടയ്ക്കുന്നതിനുമുള്ള അവസാന തീയതി ഏപ്രില്‍ 30 ആക്കി ദീര്‍ഘിപ്പിച്ചു. അതുപോലെത്തന്നെ വിവിധ റവന്യൂ റിക്കവറികള്‍ നടക്കുന്നുണ്ടാകും. അത് ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."