അവസാനമായി ഒരു നോക്കു കാണാനുള്ള മോഹവും മണ്ണടിഞ്ഞു; കൊവിഡ് 19 കാലത്തെ പ്രവാസിയുടെ കുറിപ്പ് ആരെയും സങ്കടപ്പെടുത്തും
ജിദ്ദ: കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള ജാഗ്രത നടപടികളുടെ ഭാഗമായി ലോകം തന്നെ നിശ്ചലമായപ്പോള്‍ തകര്‍ന്നടിയുന്നത് പലരുടേയും ജീവിത മാര്‍ഗങ്ങളും സ്വപ്‌നങ്ങളുമാണ്. അവസാനമായി ഉറ്റവരെ ഒരു നോക്കു കാണാനുള്ള അവസരങ്ങളും ഇതുമൂലം മണ്ണടിയുകയാണ്. എങ്ങോട്ടും യാത്ര സാധ്യമല്ലാത്ത വിധം അന്താരാഷ്ട്ര വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവെച്ചതോടെ മൃതദേങ്ങള്‍ നാട്ടിലയക്കുന്നതുപോലും സാധ്യമല്ലാതായി. ജോലി ചെയ്യുന്നിടങ്ങളില്‍ തന്നെ അടക്കാമെന്നു വെച്ചാല്‍ പഴയതുപോലും അതിനും നിയന്ത്രണങ്ങളേറെ. ഗള്‍ഫ് രാജ്യങ്ങളിലെ പള്ളികളുടെ കവാടങ്ങളെല്ലാം അടക്കപ്പെട്ടതോടെ മയ്യിത്ത് നമസ്‌കാരങ്ങള്‍ മഖ്ബറകളുടെ ഓരത്തോടു ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ മാത്രമായി. ഖബറടക്കത്തിനും മയ്യിത്ത് നമസ്‌കാരത്തിനും എത്തുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. പ്രിയപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കണമെന്ന് ആഗ്രഹമുള്ള വീട്ടുകാര്‍ അതു സാധ്യമല്ലെന്നു വന്നതോടെ മനമില്ലാ മനസോടെ അവസാനമായി ഒരു നോക്കു കാണാനുള്ള ആഗ്രഹം ഉപേക്ഷിച്ച് പ്രിയപ്പെട്ടവരെ മരിച്ചിടത്തുതന്നെ ഖബറക്കാന്‍ അനുമതി നല്‍കുകയാണ്. അത്തരമൊരു അനുഭവമാണ് പ്രവാസിയും സാമൂഹിക പ്രവര്‍ത്തകനുമായ ഷാജി വയനാട് ഫേസ് ബുക്കില്‍ പങ്കുവെച്ചത്.
ഷാജി വയനാട് ഫേസ് ബുക്കില്‍ കുറിച്ച കുറിപ്പിന്റെ പൂര്‍ണ രൂപം:
ഈ നാലാം തിയ്യതിയാണ് റാഷിദ് ഖാന്‍ എന്തോ പ്രോപ്രട്ടിയുടെ എഴുത്തുകുത്ത് കാര്യങ്ങള്‍ക്കായി നാട്ടില്‍ പോയി തിരിച്ചു വന്നത്. നല്ല ആരോഗ്യവാനായ റാഷിദ്‌നു അഞ്ചു ദിവസം മുന്‍പാണ് പല്ലില്‍ നിന്നും ചോര പൊടിയുന്നത് ശ്രദ്ധയില്‍ പെട്ടത്. ദമാമില്‍ ഒരു ക്ലിനികില്‍ കാണിച്ചു. വൈകുന്നേരം ഒരു കയ്യിന്റെ ചലനം നഷ്ടമായി തുടങ്ങി. അത് കാലിലേക്കും ബാധിച്ചു. സഹപ്രവര്‍ത്തകര്‍ നേരെ ഒരു പ്രൈവറ്റ് ക്ലിനികില്‍ കൊണ്ടുപോയി കാണിച്ചപ്പോള്‍ ഉടനെ ഏതെങ്കിലും വലിയ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യാന്‍ ആവശ്യപെട്ടു. ഉടനെ തന്നെ ഖോബാറിലെ ഒരു പ്രമുഖ ഹോസ്പിറ്റലില്‍ അഡിമിറ്റ് ചെയ്തു. മൂന്നു ദിവസം തീവ്രപരിചരണ വിഭാത്തി പ്രവേശിച്ചു. ഈ 16 ആം തിയ്യതി മരണത്തിന് കീഴടങ്ങി. ബ്ലഡ് ക്യാന്‍സര്‍ ആയിരുന്നുവെന്ന് കൂടെ ജോലി ചെയ്യുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പോലും കഴിഞ്ഞില്ല. കാരണം അത്ര ആരോഗ്യവാന്‍ ആയിരുന്നു റാഷിദ്. 33 വയസ്സ് മാത്രമുള്ള പൂര്‍ണ്ണ ആരോഗ്യവാനായ സഹപ്രവര്‍ത്തകന്റെ പെട്ടന്നുള്ള മരണം. രണ്ടു വയസ്സുള്ള ഒരു മകന്റെ പിതാവ് കൂടിയാണ്. രണ്ടു ദിവസമായി കമ്പനിയുടെ നേതൃത്വത്തില്‍ മയ്യിത്തിന്റെ നടപടി ക്രമങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നു 'എന്നോടൊപ്പം സഹപ്രവര്‍ത്തകന്‍ റഷാദ് വളരെ ആത്മാര്‍ത്ഥമായി ഒപ്പം എല്ലാ കാര്യങ്ങള്‍ എന്നെക്കാള്‍ വേഗത്തില്‍ പേപ്പര്‍ വര്‍ക്ക് ചെയ്യാന്‍ എന്റെ കൂടെയുണ്ട്, മരിച്ച റാഷിദ് ഹൈദരബാദ് സ്വദേശിയാണ്. ഒരു കൂടെപിറപ്പിനെ പോലെയാണ് കമ്പനിയിലെ സഊദി പൗരന്‍മാര്‍ അടക്കം കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ടായിരുന്നത്.
ഭര്‍ത്താവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ഭാര്യക്കും മാതാപിതാക്കള്‍ക്കും ഏറെ ആഗ്രഹം ഉണ്ടായിരുന്നു. കമ്പനി എന്തിനും തയ്യാറാണ്. പക്ഷെ കൊറോണ ഈ കാര്യത്തിലും പ്രതികൂല സാഹചര്യം. ഇനി വിമാന സര്‍വീസ് എപ്പോള്‍ തുടങ്ങും എന്ന് യാതൊരു ഉത്തരവും നല്‍കാന്‍ പറ്റാത്ത സാഹചര്യത്തില്‍. ഇവിടെ അടക്കം ചെയ്യാന്‍ മനസ്സില്ലാമനസ്സോടെ കുടുംബം സമ്മതം. ഇന്ന് വൈകുന്നേരം നാലു മണിയോടെ പേപ്പര്‍ വര്‍ക്കുകള്‍ എല്ലാം കഴിഞ്ഞു. പുതിയ സാഹചര്യം പള്ളികളില്‍ തത്കാലം മയ്യിത്ത് നിസ്‌കാരം ഉണ്ടാവുന്നതല്ല. അതുകൊണ്ട് പള്ളിയില്‍ വെച്ച് മയ്യിത്ത് കുളിപ്പിച്ച ശേഷം നാളെ രാവിലെ
ജുമാ മുടങ്ങിയ അതേ വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് മറവു ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."