മുളിയാര്‍ പഞ്ചായത്തിനോട് രാഷ്ട്രീയ പകപോക്കലെന്ന് ലീഗ്
മുളിയാര്‍: സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം മുന്‍നിര്‍ത്തി മുളിയാര്‍ പഞ്ചായത്തിനോട് സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നുവെന്ന് മുളിയാര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ആരോപിച്ചു.
സെക്രട്ടറി ഉള്‍പ്പെടെയുള്ള പഞ്ചായത്ത് ജീവനക്കാരെയും സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരെയും അടിക്കടി സ്ഥലംമറ്റി പദ്ധതി നിര്‍വഹണത്തെ സര്‍ക്കാര്‍ തടസപ്പെടുത്തുകയാണ്. നികുതിയടക്കാന്‍ പോലും ജനങ്ങള്‍ ആഴ്ചകളോളം കയറിയിറങ്ങേണ്ട വിധം വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനം താളം തെറ്റി. അനധികൃത ഇടപെടലിനും സമ്മര്‍ദ്ദത്തിനും വഴങ്ങാത്ത ജീവനക്കാരെ സമയം നിശ്ചയിച്ച് വെല്ലുവിളിച്ച് സ്ഥലം മാറ്റി പീഡിപ്പിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് കെ.ബി മുഹമ്മദ്കുഞ്ഞി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എം.എസ് മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി, ജില്ലാ സെക്രട്ടറി മുസ ബി. ചെര്‍ക്കളം, മണ്ഡലം ജനറല്‍ സെക്രട്ടറി എ.ബി ശാഫി, ഖാലിദ് ബെള്ളിപ്പാടി, എം.കെ അബ്ദുറഹ്മാന്‍ ഹാജി, ബി.എം അശ്‌റഫ്, പി.എ ഹസൈനാര്‍, ഷെരിഫ് കൊടവഞ്ചി, മന്‍സുര്‍ മല്ലത്ത്, എം.എസ് ഷുക്കുര്‍, ബി.കെ ഹംസ, ഷഫിക്ക് ആലൂര്‍, എം. അബ്ദുല്ലക്കുഞ്ഞി ഹാജി, അബൂബക്കര്‍ ചാപ്പ, ബി.എം അബൂബക്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."