ജില്ലാ സൗത്ത്, സെന്‍ട്രല്‍ സോണ്‍ ഇസ്‌ലാമിക കലാമേളകള്‍ സമാപിച്ചു
കാസര്‍കോട്: ഇസ്‌ലാമിക് കലാമേളയുടെ കാസര്‍കോട് ജില്ലാ സെന്‍ട്രല്‍, സൗത്ത് സോണ്‍ മത്സരങ്ങള്‍ എതിര്‍ത്തോടിലും കാഞ്ഞങ്ങാട് മീനാപ്പീസിലും സമാപിച്ചു. എതിര്‍ത്തോട് ബദ്‌റുല്‍ഹുദാ മദ്‌റസയില്‍ നടന്ന സെന്‍ട്രല്‍ സോണ്‍ കലാമേള സമാപന സമ്മേളനം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ടിന്റെ അധ്യക്ഷതയില്‍ സമസ്ത മദ്‌റസ മാനേജ്‌മെന്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ റഷീദ് ബെളിഞ്ചം, മുഹമ്മദ് ഹസന്‍ ദാരിമി, ലത്തീഫ് മൗലവി ചെര്‍ക്കള, റസാഖ് അര്‍ശദി കുമ്പഡാജ, സി.എം മൊയ്തു മൗലവി ചെര്‍ക്കള, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ജമാല്‍ ദാരിമി, കാസിം ഫൈസി, സഈദ് ഫൈസി, വൈ. മുഹമ്മദ്കുഞ്ഞി ഹാജി, ബേര്‍ക്ക അബ്ദുല്ലകുഞ്ഞി ഹാജി, ഇ. അബൂബക്കര്‍ ഹാജി, ബേര്‍ക്ക ഹുസൈന്‍കുഞ്ഞി ഹാജി, അബൂബക്കര്‍ കാട്ടുകൊച്ചി, ഇ. അബ്ദുല്ലക്കുഞ്ഞി, ഗോവ അബ്ദുല്ലക്കുഞ്ഞി ഹാജി, സിറാജ് എതിര്‍ത്തോട്, സൈനുദ്ദീന്‍ കുന്നില്‍, ഹുസൈന്‍ ബേര്‍ക്ക, എ.കെ മുസ്തഫ, വൈ. അബ്ദുല്‍ ഖാദര്‍, സവാദ്, ഇ. ഹര്‍ശാദ്, മജീദ് കുന്നില്‍, ലത്തീഫ് ഉമ്മര്‍, ഹാരിസ് കുഞ്ഞാര്‍, സി.എച്ച് ഇബ്രാഹിം, ഇര്‍ശാദ് ബേര്‍ക്ക സംബന്ധിച്ചു.
കാഞ്ഞങ്ങാട് മീനാപ്പീസ് നജാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്ന സൗത്ത് സോണ്‍ കലാമേളയില്‍ വിദ്യാര്‍ഥി വിഭാഗത്തില്‍ 242 പോയിന്റ് നേടി തൃക്കരിപ്പൂര്‍ റെയ്ഞ്ച് ഒന്നാം സ്ഥാനവും 233 പോയിന്റ് നേടി അജാനൂര്‍ റെയ്ഞ്ച് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മുഅല്ലിം വിഭാഗത്തില്‍ 101 പോയിന്റ് നേടി തൃക്കരിപ്പൂര്‍ ഒന്നാം സ്ഥാനവും 91 പോയിന്റ് നേടി അജാനൂര്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി. മാഗസിന്‍ നിര്‍മാണത്തില്‍ അജാനൂര്‍ ഒന്നാം സ്ഥാനവും തൃക്കരിപ്പൂര്‍ രണ്ടാം സ്ഥാനവും നേടി. മീനാപ്പീസ് ജമാഅത്ത് ട്രഷറര്‍ അബ്ദുല്‍റഹ്മാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ മസ്തിക്കുണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി അലി ഫൈസി മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ ബി.ടി കുട്ടി ഹാജി, ശാഖിര്‍ ദാരിമി, ജമാഅത്ത് സെക്രട്ടറി എ. കുഞ്ഞബ്ദുല്ല ഹാജി, കെ.ടി ജാഫര്‍, ഹബീബ് ദാരിമി പെരുമ്പട്ട , അഷ്‌റഫ് ദാരിമി പള്ളങ്കോട്. പി. ഇസ്മാഈല്‍ മൗലവി, റംലി ദാരിമി, നാസര്‍ അസ്ഹരി, അബൂബക്കര്‍ മൗലവി, നൂറുദ്ദീന്‍ മൗലവി കുന്നുകൈ, ശംസുദ്ദീന്‍ മീനാപ്പീസ്, ആരിഫ്, മുജീബ്, ഹഖീം, നൗഷാദ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇസ്മാഈല്‍ മാലവി, കരീം ഫൈസി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."