ഇ-കോളി ബാക്ടീരിയ; നടപടി സ്വീരിക്കാന്‍ നിര്‍ദേശം
ആലപ്പുഴ: നഗരസഭയുടെ ആര്‍.ഒ പ്ലാന്റുകളില്‍ നിന്നും ശേഖരിച്ച ജലസാമ്പിളുകളില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ എത്രയും വേഗം മാലിന്യസംസ്‌കരണം നടത്തണമെന്ന് ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി ചേര്‍ന്ന ജില്ലാതല യോഗം നിര്‍ദേശം നല്‍കി.
വാട്ടര്‍ അതോരിറ്റിയില്‍ നിന്ന് ലഭ്യമാകുന്ന ജലം ക്ലോറിനേറ്റ് ചെയ്യുവാനും അറ്റകുറ്റ പണികള്‍ കാര്യക്ഷമമായി നടത്തുകയും വേണം.
എല്ലാ വിദ്യാലയങ്ങളും വെള്ളിയാഴ്ചകളിലും എല്ലാ സ്ഥാപനങ്ങളിലും ശനിയാഴ്ചകളിലും വീടുകളില്‍ ഞായാറാഴ്ചകളിലും ഡ്രൈ ആചരിക്കണം. സ്‌കൂളുകളില്‍ നല്‍കുന്ന ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കണം.
ഇ.എസ്.ഐയുടെ പരിധിയില്‍ വരുന്ന കമ്പനികളിലെ തൊഴിലാളികള്‍ക്ക് ആവശ്യാനുസരണം ടോയ്‌ലറ്റുകളും മറ്റ് അടിസ്ഥന സൗകര്യങ്ങള്‍ ഒരുക്കണം. അന്യ സംസ്ഥാന തൊഴിലാളികളുടെ പ്രവര്‍ത്തന സ്ഥലത്തും താമസ സ്ഥലത്തും പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കണം.
ആരോഗ്യജാഗ്രത പരിപാടിയുടെ ഭാഗമായി ആരോഗ്യ സന്ദേശ യാത്ര ഏഴിന് കലക്ടറേറ്റ് അങ്കണത്തില്‍ നിന്നാരംഭിക്കും.
11 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സന്ദേശയാത്ര പര്യടനം നടത്തും. ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകള്‍ ചെയ്യേണ്ട കാര്യങ്ങള്‍ അതാത് വകുപ്പ് മേധാവികളെ ചുമതലപ്പെടുത്തി.
ഡെപ്യൂട്ടി കലക്ടര്‍ സന്താഷ് കുമാര്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. അനിത കുമാരി, ജില്ലാ സര്‍വയലന്‍സ് ഓഫിസര്‍ ഡോ. ജമുന വര്‍ഗീസ്, ജില്ല മലേറിയ ഓഫിസര്‍ അനില്‍ കുമാര്‍, ജില്ലാ മാസ് മീഡിയ ഓഫിസര്‍ പി.എസ് സുജ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."