കൊവിഡ് 19: സഊദിയിൽ ഇന്ന് മുതൽ 14 ദിവസത്തേക്ക് പൊതു ഗതാഗത വിലക്ക്
റിയാദ്: കൊവിഡ് 19 കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദിയിൽ പതിനാല് ദിവസത്തേക്ക് പൊതു ഗതാഗത വിലക്ക് നിലവിൽ വന്നു. ആഭ്യന്തര വിമാന ട്രെയിൻ, ടാക്സി, ബസ് സർവീസുകൾ ഇന്ന് മുതൽ വിലക്ക് ബാധകമാകും. ആഗോള രംഗത്ത് പരിഭ്രാന്തി പരത്തുന്ന കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനും നിരവധി രാജ്യങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്ത വൈറസിനെ പ്രതിരോധിക്കുന്നതിനുമാണ് മുൻകരുതൽ നടപടിയായി ആഭ്യന്തര മേഖലയിലും കടുത്ത നടപടികളിലേക്ക് രാജ്യം നീങ്ങുന്നത്. എങ്കിലും സ്വകാര്യ സ്ഥാപനങ്ങളിലെ ബസ്സുകള്‍, ചരക്ക് ഗതാഗതം എന്നിവ പതിവു പോലെ തുടരും. നേരത്തെ, മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും സഊദി നിർത്തി വെച്ചിരുന്നു.
അതേസമയം, കൊറോണ പ്രതിസന്ധി കാരണമുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രഖ്യാപിച്ച ലെവിയിലെ ഇളവ് നാളെ മുതല്‍ പ്രാബല്യത്തിലാകും. നിലവിൽ കൊറോണ മൂലം പ്രതിസന്ധിയിലായ സാഹചര്യം മറികടക്കാൻ 120 ബില്യൺ റിയാലിന്റെ ആശ്വാസ നടപടികൾ സഊദി ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, സഊദിയിൽ പുതിയ 49 കൊവിഡ് 19 വൈറസ് ബാധകൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് 19 കൊറോണ വൈറസ് ബാധിതരുടെ എണ്ണം 344 ആയി ഉയർന്നു. തലസ്ഥാന നഗരിയായ റിയാദിലാണ് 49 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചത്. 11 പേര്‍ ജിദ്ദയിലും രണ്ടു പേര്‍ മക്കയിലുമാണ്. 58 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചത് വൈറസിൽ നിന്നും ഇന്ന് രണ്ട് പേർ കൂടി മോചിതരായതോടെ രാജ്യത്ത് വൈറസിൽ നിന്നും മുക്തരായവയുടെ എണ്ണം എട്ടായി ഉയരുകയും ചെയ്തിട്ടുണ്ട്. രണ്ടു പേർ അതീവ ഗുരുതരാവസ്‌ഥയിൽ കഴിയുകയാണെന്നും മന്ത്രാലയം അറിയിച്ചു. കൂടുത പ്രവിശ്യകളിൽ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഒട്ടുമിക്ക പ്രവിശ്യകളിലും വൈറസ് ബാധ എത്തിയിട്ടുണ്ട്.
അതേസമയം, രാജ്യത്ത് കനത്ത ജാഗ്രത തുടരുകയാണ്. കഴിഞ്ഞ ദിവസം ഹോട്ടലുകളും കഫ്ത്തീരിയകളും തുറക്കാൻ അനുവദിക്കുകയും പാർസൽ സൗകര്യം മാത്രം നൽകുകയും ചെയ്തിരുന്നെങ്കിൽ ഇന്ന് പലയിടങ്ങളിലും പൂർണ്ണമായും അടച്ചു പൂട്ടാൻ നഗര സഭകൾ ഉത്തരവിട്ടിട്ടുണ്ട്. ഭക്ഷ്യ ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള സകല മുൻകരുതലുകളും സ്വീകരിച്ചതായി അധികൃതർ അടിക്കിടെ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."