കൊല നടത്തിയത് വൈകുന്നേരം നാലരയ്ക്കു ശേഷമെന്ന് പ്രതി
കൊച്ചി: ജിഷയെ കൊലപ്പെടുത്തിയത് വൈകിട്ട് നാലരയ്ക്കുശേഷമെന്ന് പ്രതി അമീറുല്‍ ഇസ്‌ലാം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. പിടിവലിക്കിടെ ജിഷ തന്റെ കൈയില്‍ കടിച്ചതായും പ്രതി സമ്മതിച്ചു. കൊലപാതകത്തിനിടയില്‍ പ്രതിക്ക് ഏഴോളം മുറിവുകള്‍ പറ്റിയതായി വൈദ്യ പരിശോധനയില്‍ കണ്ടെത്തി.
ജിഷയുടെ വീട്ടിലേക്ക് പ്രതി പോകുന്നതു കണ്ട മറ്റൊരു സാക്ഷിയെയും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. സംഭവം നടന്ന ദിവസത്തെ ഒരോ നീക്കവും പ്രതി അമീറുല്‍ ഇസ്‌ലാം പൊലിസിനോട് കൃത്യമായി വിവരിച്ചു. ഇത് പൊലിസ് കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. രാവിലെ ജിഷ തന്നെ ശകാരിച്ചു വിട്ടതിന്റെ ദേഷ്യത്തിലാണ് വൈകിട്ട് ആയുധവുമായി ഇവരുടെ വീട്ടിലേക്ക് എത്തിയതെന്ന് പ്രതി കുറ്റസമ്മതം നടത്തി. വീടിന്റെ മുന്‍വശത്തുകൂടി അകത്തേക്ക് കടന്ന പ്രതി മുറിക്കുള്ളില്‍ നില്‍ക്കുകയായിരുന്ന ജിഷയെ കടന്നു പിടിച്ചു.രക്ഷപ്പെടാനായി ജിഷ ചെരുപ്പൂരി അടിച്ചു.
കഴുത്തില്‍ അമര്‍ത്തി പിടിച്ചപ്പോള്‍ കൈയില്‍ കടിച്ചു. ഇതേ തുടര്‍ന്നാണ് കത്തിയുപയോഗിച്ച് കുത്തിയത്. ആലുവ പൊലിസ് ക്ലബില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പ്രതിക്കേറ്റ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. അമര്‍ഷം അടക്കാനായി ജനനേന്ദ്രിയത്തില്‍ കത്തി കുത്തിയിറക്കിയതായും ആന്തരാവയവങ്ങള്‍ പുറത്തേക്ക് വലിച്ചിട്ടതായും പ്രതി പൊലിസിനോട് സമ്മതിച്ചു.
മുറിഞ്ഞ കൈയില്‍നിന്നും ഒലിച്ചിറങ്ങിയ ചോരയാണ് ജിഷയുടെ വീടിന്റെ വാതിലില്‍നിന്നും നിര്‍ണായക തെളിവായി പൊലിസിന് ലഭിച്ചത്.
കൃത്യം നടത്തിയശേഷം വൈകുന്നേരം 5.15 ഓടെ പ്രതി വൈദ്യശാലപടിയിലെ താമസസ്ഥലത്തെത്തി. സംഭവ ദിവസം വൈകുന്നേരം നാലരയോടെ ജിഷയുടെ വീട്ടില്‍ നിന്നും ബഹളം കേട്ടെന്ന അയല്‍വാസി നന്ദകുമാറിന്റെ മൊഴി ശരിവയ്ക്കുന്നതായിരുന്നു പ്രതിയുടെ മൊഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."