സുവിശേഷ സംഘത്തിന്റെ ശതാബ്ദിയാഘോഷങ്ങള്‍ക്ക് തുടക്കം
കോട്ടയം: മലങ്കര മാര്‍ത്തോമ സുവിശേഷ സേവികാ സംഘത്തിന്റെ ഒരു വര്‍ഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് ഒന്‍പതിന് മാരാമണ്‍ മണല്‍പ്പുറത്ത് ഒരു ലക്ഷം സ്ത്രീകള്‍ പങ്കെടുക്കുന്ന ലോകമാര്ത്തോമ വനിതാ സംഗമം നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് ആരംഭിക്കുന്ന വനിതാ സംഗമം മാര്‍ത്തോമ്മ സഭാധ്യക്ഷന് ഡോക്ടര്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സഭാ കൗണ്‍സില്‍ മോഡറേറ്റര്‍ ഡോക്ടര്‍ ആഗ്നെസ് റെജീന മ്യൂറല്‍ ഓബം, അമേരിക്കന്‍ സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍ ആന്മാത്യൂസ് എന്നിവര്‍ സംഗമത്തില്‍ വിശിഷ്ടാതിഥികളാവും. സേവികാ സംഘം പ്രസിഡന്റ് ഡോക്ടര്‍ ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷനാകും. സഭയിലെ തിരുമേനിമാര്, ബിഷപ്പുമാര്‍, വനിതാ സംഘടന ഭാരവാഹികള്‍, വൈദികര്‍ ,സുവിശേഷകര്‍, ജനപ്രതിനിധികള്‍, വ്യത്യസ്ത മേഖലകളില്‍ ശ്രദ്ധേയരായ സ്ത്രീകള്‍, സംഘം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സേവികാസംഘത്തിന്റെ വളര്‍ച്ചയും പ്രവര്‍ത്തനവും വിശദമാക്കുന്ന എക്സിബിഷനും മണല്‍പ്പുറത്ത് ക്രമീകരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."