ദലിത് യുവതികളുടെ അറസ്റ്റിനു പിന്നില്‍ ഗൂഢാലോചന: ഉമ്മന്‍ചാണ്ടി
കോട്ടയം: തലശ്ശേരിയില്‍ ദലിത് യുവതികളെ പൊലിസ് അറസ്റ്റ് ചെയ്തതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ ഉണ്ടാവണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് സമൂഹം കാണുന്നത്.
അവിടെ നടന്നതൊക്കെ സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. സുപ്രിം കോടതിയുടെ മാനദണ്ഡങ്ങളുടെ ലംഘനമാണ് അറസ്റ്റിലൂടെ ഉണ്ടായത്.
സുപ്രിംകോടതിയുടെ നിര്‍ദേശം ലംഘിച്ച് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നും അറസ്റ്റിലായവര്‍ക്ക് നേരത്തെ ജാമ്യാപേക്ഷക്കുള്ള അവസരവും നിഷേധിക്കപ്പെടുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊലിസിന്റെ സാമര്‍ഥ്യവും കഴിവും തെളിയിച്ച കേസന്വേഷണമാണ് ജിഷാവധക്കേസിലുണ്ടായത്. കേസ് തെളിയിച്ച സംഘാംഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണം.
ആദ്യത്തെ അന്വേഷണ സംഘത്തിന്റെ തുടര്‍ച്ചയായിട്ടാണ് രണ്ടാമത്തെ സംഘവും അന്വേഷണം നടത്തിയത്. പ്രതിയെ പിടികൂടിയതില്‍ മുന്‍സര്‍ക്കാരിനും ഇപ്പോഴത്തെ സര്‍ക്കാരിനും അഭിമാനിക്കാമെന്നും സംഭവത്തില്‍ പി. പി തങ്കച്ചന്റെ പേര് വലിച്ചിഴച്ചത് വേദനാജനകമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
യു.ഡി.എഫ് ചെയര്‍മാനായി രമേശ് ചെന്നിത്തലയെ തിരഞ്ഞെടുത്തത് കീഴ്‌വഴക്കമനുസരിച്ചാണ്.
മുന്നണിയിലും ഘടകകക്ഷികളുമായും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. പാര്‍ട്ടിയിലും മുന്നണിയിലും താന്‍ നേതൃസ്ഥാനങ്ങള്‍ ഏറ്റെടുക്കില്ലെന്നും എന്നാല്‍ ഈ തീരുമാനത്തിന് കാലപരിധിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."