അടിയന്തിര സാഹചര്യം നേരിടാന്‍ വകുപ്പുകള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: കൊവിഡ്-19 രോഗബാധയുടെ സാഹചര്യത്തില്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കാനും അടിയന്തിര സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ക്കായി സജ്ജമാകാനും വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
രോഗപ്രതിരോധവും പരിശോധനകളും വേഗത്തിലാക്കുന്നതെങ്ങനെയെന്ന് വിദഗ്ധസമിതിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മാസ്ക്, സാനിറ്റൈസര്‍, ഓക്സിജന്‍ സിലിന്‍ഡര്‍ തുടങ്ങിയ അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വ്യവസായ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായി കൊറോണ കെയര്‍ സെന്ററിനായി ഏറ്റെടുക്കുന്ന കെട്ടിടങ്ങളില്‍ സൗകര്യമൊരുക്കാന്‍ പി.ഡബ്യു.ഡി വകുപ്പിന് ചുമതല നല്കി. സംസ്ഥാനത്തെ 22 സ്വകാര്യ മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളിലെ 4400 സംഗിള്‍ മുറികള്‍ കൊറോണ കെയര്‍ സെന്ററിനായി വിട്ടുനല്‍കാം എന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."