ദുരൂഹതയൊഴിയാതെ കൊവിഡ് ബാധിതന്റെ മൊഴികള്‍, കള്ളം പറഞ്ഞ് വട്ടം കറക്കുന്ന ഇയാള്‍ക്കെതിരേ കൂടുതല്‍ അന്വേഷണം വേണമെന്ന് കലക്ടര്‍
കാസര്‍കോട്: ദുരൂഹതയൊഴിയാതെ കാസര്‍കോട്ടെ കോവിഡ് ബാധിച്ച രോഗിയുടെ യാത്രകള്‍. കോഴിക്കോട് താമസിച്ച ഹോട്ടലിന്റെ പേര് മാറ്റിപ്പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. ബാഗ് നഷ്ടപ്പെട്ടുവെന്നാണ് പറഞ്ഞ മറ്റൊരുകാര്യം. ബാഗ് നഷ്ടപ്പെട്ടുവെന്നകാര്യത്തില്‍ ചില സംശയങ്ങളുണ്ടെന്നും ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ദുരൂഹമാണെന്നും ജില്ലാ കലക്ടര്‍ സജിത് ബാബു പറഞ്ഞു.
മംഗലാപുരത്ത് ഇയാളുടെ രക്ത പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം അദ്ദേഹം മറച്ചുവെക്കുന്നു. സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആളുകളെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. റൂട്ട് മാപ്പ് തയ്യാറാക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. അദ്ദേഹം പലകാര്യങ്ങളും പറയുന്നില്ല. എന്തെല്ലാമോ ഒളിച്ചുവെക്കാന്‍ ശ്രമിക്കുന്നതായി തോന്നുന്നു. മംഗലാപുരത്ത് രക്തം പരിശോധനയ്ക്ക് നല്‍കുകയും, പിന്നീട് റിസള്‍ട്ട് വാങ്ങാന്‍ പോയിട്ടുള്ളതായും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചതായി കലക്ടര്‍ വ്യക്തമാക്കി. എന്നാല്‍ ഈ വിവരം ഇതുവരെ അയാള്‍ പറഞ്ഞിട്ടില്ല.
3000 ഓളം ആളുകളുമായി ബന്ധപ്പെട്ടിരുന്നുവെന്നായിരുന്നു പ്രാഥമിക നിഗമനം തെറ്റാണെന്നു പിന്നീട് ബോധ്യമായി.
ദുരൂഹത നിറഞ്ഞ കഥാപാത്രമാണ്. അതുകൊണ്ട് കൂടുതല്‍ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു. മുഴുവന്‍ കാര്യങ്ങളും ട്രെയ്സ് ഔട്ട് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും കലക്ടര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."