HOME
DETAILS
MAL
കനത്ത ചൂടില്‍ ഏലംകൃഷി കരിഞ്ഞുണങ്ങുന്നു
backup
February 05 2019 | 08:02 AM
നെടുങ്കണ്ടം: കടുത്ത ചൂടില്‍ ഏലംകൃഷി പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. ജലസേചന സൗകര്യമില്ലാത്ത ചെറുകിട കര്‍ഷകരാണ് പ്രധാനമായും പ്രതിസന്ധിയിലായിരിക്കുന്നത്. മൂന്നുമാസമായി മഴ ലഭിക്കാതിരുന്നതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ദിവസം ചെല്ലുംതോറും ചൂടിന്റെ കാഠിന്യം വര്‍ധിക്കുകയാണ്. ഹൈറേഞ്ചില്‍ ചൂട് 29 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ്.
ഇനിയുള്ള മൂന്നുമാസം ചൂട് ഉയരാനാണ് സാധ്യത. വേനല്‍മഴ ചതിച്ചാല്‍ കൃഷി പാടേ നശിക്കുന്ന അവസ്ഥയാകും. ചെറുകിട തോട്ടങ്ങളില്‍ നനയ്ക്കാനും സൗകര്യമില്ല. ഏച്ചെടികളുടെ ഇലകളാണ് ആദ്യം ഉണങ്ങുന്നത്. തുടര്‍ന്ന് തട്ടയും ചിന്പും കരിഞ്ഞുണങ്ങിയാണ് ചെടി നശിക്കുന്നത്. പ്രളയക്കെടുതിക്കുശേഷം വില ഉയര്‍ന്നത് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും കനത്ത ചൂടും തണുപ്പും കര്‍ഷകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."