HOME
DETAILS

വൈദ്യുതിയുടെ നാട്ടില്‍ വൈദ്യുതി മുടക്കം പതിവാകുന്നു

  
backup
February 05 2019 | 08:02 AM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5

കട്ടപ്പന: ഹൈറേഞ്ചില്‍ വൈദ്യുതി മുടക്കം പതിവാകുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വൈദ്യുതി തടസം ഉണ്ടാകുന്നതിനാല്‍ ജീവിതം താറുമാറാകുകയാണ്. ഒരാഴ്ചയോളമായി വൈദ്യുതി മുടങ്ങുന്നതിന് അധികൃതര്‍ നല്‍കുന്ന വിശദീകരണം അറ്റകുറ്റപ്പണികള്‍ നടക്കുന്നു എന്നതാണ്. രണ്ടു ദിവസമായി പകല്‍ സമയങ്ങളില്‍ പൂര്‍ണമായും വൈദ്യുതി മുടങ്ങി. 66 കെവിയില്‍ ടച്ച് നീക്കം ചെയ്യുന്ന ജോലികള്‍ നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്നാണ് കെ.എസ്.ഇ.ബി യുടെ വിശദീകരണം. വൈദ്യുതി മുടക്കം പതിവായതോടെ കാര്‍ഷിക, നിര്‍മാണ മേഖലകള്‍ പ്രതിസന്ധിയിലാണ്. തൂക്കുപാലം, നെടുങ്കണ്ടം സെക്ഷനുകള്‍ക്കു കീഴിലുള്ള പ്രദേശങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇരുട്ടിലായത്. കല്ലാര്‍, തുക്കുപാലം സെക്ഷനുകളുടെ കീഴില്‍ ഗ്രാമങ്ങളിലാണ് കൂടുതല്‍ കണക്ഷനുകള്‍. ഗ്രാമങ്ങളില്‍ വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്നത് പലയിടത്തും മരങ്ങള്‍ക്കിടയിലൂടെയാണ്. ചെറിയ മരക്കമ്പ് തട്ടിയാല്‍പോലും വൈദ്യുതി വിച്ഛേദിക്കപ്പെടും. മേഖലയില്‍ ഇന്നലെ രാവിലെമുതല്‍ വൈദ്യുതി മുടങ്ങിയിരുന്നു. വൈകുന്നേരമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. ഇതോടെ മേഖലയിലെ ആയിരക്കണക്കിന് വ്യാപാരികളും ജനങ്ങളും ദുരിതത്തിലായി. കൃത്യസമയങ്ങളില്‍ ടച്ചുവെട്ടാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതാണ് നാട്ടുകാര്‍ക്കു ബുദ്ധിമുട്ടാകുന്നത്. വീട്ടാവശ്യങ്ങള്‍ക്കും കൃഷിക്കുമായി ധാരാളം ജലം ആവശ്യമുണ്ടെങ്കിലും പകല്‍സമയങ്ങളില്‍ വോള്‍ട്ടേജ് ഇല്ലാത്തതുമൂലം മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനാകുന്നില്ല. അര്‍ധരാത്രിയിലാണ് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വോള്‍ട്ടേജ് ലഭിക്കുന്നത്. ഹൈറേഞ്ചില്‍ പലയിടത്തും കണക്ഷനുകള്‍ക്ക് ആനുപാതികമായി ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ചിട്ടില്ല. ഓവര്‍ലോഡുമൂലം പീക് ടൈമില്‍ ഡ്രിപ് ആവുന്നതും നിത്യസംഭവമാണ്. ആവശ്യത്തിന് ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ച് വോള്‍ട്ടേജ് പ്രതിസന്ധി പരിഹരിക്കണമെന്ന് വര്‍ഷങ്ങളായി ജനങ്ങള്‍ ആവശ്യപ്പെടുന്നതാണ്. ഉള്‍ഗ്രാമങ്ങളിലെ ഏലത്തോട്ടങ്ങളിലടക്കം വൈദ്യുതിമുടക്കം ജലസേചനത്തെ കാര്യമായി ബാധിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി.ഡി.ആർ.എഫ്.എ സേവനങ്ങളിൽ എ.ഐയും ബിഗ് ഡാറ്റാ അനലൈറ്റിക്സും സജീവമാക്കുന്നു

uae
  •  2 months ago
No Image

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം

oman
  •  2 months ago
No Image

രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകി ദുബൈ

uae
  •  2 months ago
No Image

ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും; പ്രഖ്യാപനം നാളെ 

Kerala
  •  2 months ago
No Image

പാക് പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി, രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുത്; എസ്. ജയശങ്കര്‍

National
  •  2 months ago
No Image

2033-ഓടെ ട്രാവൽ ആൻഡ് ടൂറിസം, ട്രേഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ 30 യൂണികോണുകൾ സൃഷ്ടിക്കാനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-16-10-2024

PSC/UPSC
  •  2 months ago
No Image

കളിമാറ്റുമോ സിപിഎം?; പാലക്കാട്  സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്  ജില്ല സെക്രട്ടറിയേറ്റ് തീരുമാനം

Kerala
  •  2 months ago
No Image

കോവിഡ് സമയത്ത് യുഎഇയിൽ പിറവിയെടുത്ത സ്റ്റാർട്ടപ്പുകളുടെ വിജയ ​ഗാഥ

uae
  •  2 months ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശനിയാഴ്ചയും സര്‍വീസ് നടത്താനൊരുങ്ങി കൊല്ലം-എറണാകുളം മെമു ട്രെയിന്‍ 

Kerala
  •  2 months ago