HOME
DETAILS
MAL
കാട്ടുപന്നി ആക്രമണം: പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കുന്ന നിയമം വരുമെന്ന് കേന്ദ്രമന്ത്രി
backup
March 21 2020 | 05:03 AM
ന്യൂഡല്‍ഹി: മലബാറിലെ വൈല്‍ഡ് ലൈഫ് സംരക്ഷണ പ്രദേശമായി പ്രഖ്യാപിച്ച ഭാഗങ്ങള്‍ക്കു ചുറ്റും താമസിക്കുന്ന കര്‍ഷകരുടെ ആശങ്ക പരിഹരിക്കുമെന്നും വാനാതിര്‍ത്തിക്കു സമീപത്തുള്ള ജനവാസകേന്ദ്രങ്ങളില്‍ അടിക്കടിയുണ്ടാകുന്ന കാട്ടുപന്നി ആക്രമണങ്ങള്‍ക്കു പരിഹാരം കാണാന്‍ പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കുന്ന നിയമം കൊണ്ടുവരുമെന്നും കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ എം.കെ രാഘവന്‍ എം.പിയെ അറിയിച്ചു.
ഇതു സംബന്ധിച്ച ആശങ്കകള്‍ മന്ത്രിയെ നേരില്‍ക്കണ്ട് അറിയിച്ചപ്പോഴാണ് അനുകൂല മറുപടിയുണ്ടായത്. പരിസ്ഥിതി ലോല വനപ്രദേശമായി പ്രഖ്യാപിച്ചതിന്റെ സമീപ വില്ലേജുകളായ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, ചെമ്പനോട, കട്ടിപ്പാറ, ചങ്ങരോത്ത്, കൂരാച്ചുണ്ട്, കാന്തലാട്, പുതുപ്പാടി, കെടവൂര്‍ എന്നിവിടങ്ങളിലെ കുടിയേറ്റ കര്‍ഷകരുള്‍പ്പെടെയാണ് ആശങ്കയില്‍ കഴിയുന്നതെന്ന് എം.പി ചൂണ്ടിക്കാട്ടി. താമരശ്ശേരി, കൊയിലാണ്ടി താലൂക്കുകളില്‍ വ്യാപിച്ചുകിടക്കുന്ന കോഴിക്കോട് ജില്ലയിലെ ഈ പ്രദേശങ്ങളില്‍ കാര്‍ഷികവൃത്തിയാണ് പ്രധാന വരുമാനമാര്‍ഗം. ഇവിടെ കര്‍ഷകര്‍ അടിക്കടി കാട്ടുപന്നിയുടെ ആക്രമണത്തിനിരകളാകുന്നു. കാട്ടുപന്നിയുടെ അക്രമണത്തില്‍ ജീവന്‍ പോലും നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്.
കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ കട്ടിപ്പാറ, മാവൂര്‍, ചാത്തമംഗലം, വയനാട് ലോക്‌സഭാ മണ്ഡലത്തിലെ കൊടിയത്തൂര്‍, തിരുവമ്പാടി തുടങ്ങിയ പഞ്ചായത്തുകളിലെ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും മന്ത്രിക്കു മുന്നില്‍ രാഘവന്‍ വിശദീകരിച്ചു.
ഇതു മുന്‍നിര്‍ത്തി ഇവയെ ഷെഡ്യൂള്‍ മൂന്നില്‍ നിന്ന് അഞ്ചിലേക്കു മാറ്റി കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം അവശ്യപെട്ടു. തുടര്‍ന്നാണ് ഉന്നയിച്ച രണ്ടാവശ്യങ്ങളും പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."