HOME
DETAILS

അന്വേഷണം പ്രത്യേക സംഘത്തെ  എല്‍പ്പിക്കണം: മനുഷ്യാവകാശ കമ്മിഷന്‍

  
backup
March 21 2020 | 05:03 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b5%87%e0%b4%95-%e0%b4%b8%e0%b4%82%e0%b4%98%e0%b4%a4%e0%b5%8d%e0%b4%a4
 
 
 
ആലപ്പുഴ: മാവേലിക്കര സ്‌പെഷല്‍ സബ് ജയിലില്‍  എം. ജെ ജേക്കബ് എന്ന വിചാരണ തടവുകാരന്‍ മരിച്ച സംഭവത്തെക്കുറിച്ച്  പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. മരണം കസ്റ്റഡിയില്‍  നടന്ന കൊലപാതകമാണെന്ന് സംശയിക്കാവുന്ന സാഹചര്യമുണ്ടെന്ന് കമ്മിഷന്‍ വിലയിരുത്തി.  
അന്വേഷണത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ ഉത്തരവാദികളുടെ പേരില്‍ വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ ജുഡിഷ്യല്‍ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു.  സംസ്ഥാന പൊലിസ് മേധാവിക്കാണ് ഉത്തരവ്  നല്‍കിയത്. 
 ഇന്‍ഷുറന്‍സ് തുക തട്ടിപ്പുകേസില്‍ പ്രതിയായ എം.ജെ ജേക്കബ് മാവേലിക്കര സബ് ജയിലില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. 2019 മാര്‍ച്ച് 21 നാണ് സംഭവം. 
പരാതിയുടെ ഗൗരവം കണക്കിലെടുത്ത് കമ്മിഷന്റെ അന്വേഷണ വിഭാഗം  നേരിട്ട് അന്വേഷണം നടത്തിയിരുന്നു. മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടില്‍ കൊലപാതകത്തിനുള്ള സാധ്യത ചൂണ്ടിക്കാണിച്ചിട്ടും സംശയകരമായ വസ്തുതകളെക്കുറിച്ച് ഫല പ്രദമായ അന്വേഷണം നടക്കുന്നില്ലെന്ന് കമ്മിഷന്‍ കണ്ടെത്തി.  
 ജേക്കബ് സ്വയം  തൂവാല വിഴുങ്ങി മരിച്ചെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. ഇത് ജുഡീഷ്യല്‍ എന്‍ക്വയറി റിപ്പോര്‍ട്ടില്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണം  ആലപ്പുഴ ക്രൈംബ്രാഞ്ചിന് സംസ്ഥാന പൊലിസ് മേധാവി കൈമാറിയിട്ടുണ്ട്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കിട്ടി; നിര്‍ണായക തിരച്ചില്‍

Kerala
  •  3 months ago
No Image

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ കാണും; ദേശീയ വനിതാ കമ്മിഷന്‍ കേരളത്തിലേക്ക്

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്‌റാഈല്‍ വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം

International
  •  3 months ago
No Image

പൂരം അലങ്കോലപ്പെടുത്തിയെന്ന ആരോപണ വിധേയന്‍ തന്നെ ബാഹ്യ ഇടപെടല്‍ അല്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പരിഹാസ്യം- ചെന്നിത്തല 

Kerala
  •  3 months ago
No Image

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു, അല്ലെങ്കില്‍ അതും കലക്കിയേനെ: പൂരം റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ഗസ്സയിലെ സ്‌കൂളിന് നേരെ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍; 22 മരണം 

International
  •  3 months ago
No Image

19കാരന്റെ ജീവനെടുത്തത് ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവ്;  പ്രതിയില്‍നിന്ന് നേരത്തെയും ഭീഷണിയുണ്ടായിരുന്നെന്ന് യുവാവിന്റെ ബന്ധുക്കള്‍

Kerala
  •  3 months ago
No Image

പൂരം അട്ടിമറി; ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago
No Image

സിദ്ദീഖിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണസംഘം 

Kerala
  •  3 months ago
No Image

റാമല്ലയിലെ അല്‍ ജസീറ ഓഫിസില്‍ ഇസ്‌റാഈല്‍ റെയ്ഡ്, അക്രമം,കണ്ണീര്‍ വാതക പ്രയോഗം, വെടിയൊച്ച;  അടച്ചു പൂട്ടാനും ഉത്തരവ്

International
  •  3 months ago