HOME
DETAILS

ഇ അഹമദ് വൈവിധ്യങ്ങള്‍ നിറഞ്ഞ വ്യക്തിത്വത്തിന് ഉടമ: മുനവറലി ശിഹാബ് തങ്ങള്‍

  
backup
February 05 2019 | 10:02 AM

%e0%b4%87-%e0%b4%85%e0%b4%b9%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%b5%e0%b5%88%e0%b4%b5%e0%b4%bf%e0%b4%a7%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf
#അഹമ്മദ് പാതിരിപ്പറ്റ 
 
ദോഹ: വൈവിധ്യങ്ങള്‍ നിറഞ്ഞ വ്യക്തിത്വത്തിനുടമയായിരുന്നു ഇ അഹമ്മദ് സാഹിബെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍. കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയെന്ന മതേതര രാജ്യത്ത് വര്‍ഗീയ വികാരമുണ്ടാക്കി അധികാരത്തില്‍ തുടരാന്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അഹമ്മദ് സാഹിബിനെ പോലെയുള്ളവര്‍ ജാതി-മത-ഭാഷാ ഭേദമന്യേ സമൂഹത്തിനും രാജ്യത്തിനുമായി നല്‍കിയ സംഭാവനകള്‍ എന്നും സന്തോഷത്തോടെ സ്്മരിക്കപ്പെടുന്നതാണെന്ന് തങ്ങള്‍ പറഞ്ഞു. 
 
നമ്പിനാരായണന് പത്മശ്രീ ലഭിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നടത്തിയ അഭിപ്രായപ്രകടനം രാഷ്ട്രീയമാണെന്നും അതിനെ സെന്‍കുമാറിന്റെ അഭിപ്രായത്തോട് ചേര്‍ത്തു വായിക്കേണ്ടതില്ലെന്നും മുഖ്യ പ്രഭാഷണം നിര്‍വഹിച്ച മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. അദ്ദേഹത്തിന് ലഭിച്ച അംഗീകാരത്തെ മുസ്‌ലിംലീഗ് എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ കോടതി കുറ്റക്കാരനല്ല എന്നു വിധിച്ചിട്ടും കുറ്റവാളികളെപോലെ കഴിയേണ്ടിവന്ന് സമൂഹത്തിന് മുന്നില്‍ ദയാവായ്പ്പിന് വേണ്ടി കൈകൂപ്പി നില്‍ക്കുന്ന പിന്നോക്ക  സമുദായത്തില്‍ പെട്ടവര്‍ക്കും ദളിതനും ആദിവാസിക്കും ലഭിക്കാത്ത നീതിയും അംഗീകാരവും നമ്പിനാരായണനെപ്പോലുള്ളവര്‍ക്ക് നല്‍കുന്നതിനെയാണ് യൂത്ത്‌ലീഗ് ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
 
മുസ്ലിംകള്‍ ഇന്ത്യയുടെ ദേശീയ ധാരയുടെ ഭാഗമാണെന്നും നാലേമുക്കാല്‍ കൊല്ലത്തെ ബി ജെ പി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടുകയാണെന്നും കോണ്‍ഗ്രസ്സ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. മുസ്ലിംകള്‍ സ്ഥാപിച്ച സ്മാരകങ്ങള്‍ ഇന്ത്യയില്‍ വേണ്ടെന്നാണ് ആര്‍ എസ് എസ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ അവരുണ്ടാക്കിയ ചെങ്കോട്ടക്ക് മുകളിലാണ് കഴിഞ്ഞ ആഗസ്റ്റ് 15നും നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാറക്കല്‍ അബ്ദുല്ല എംഎല്‍എ ഇ അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. 
 
കെഎംസിസി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സലാം വീട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡോ. എം പി ഹസ്സന്‍കുഞ്ഞി, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മാനേജിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷറഫ് പി ഹമീദ്, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മാനേജിംഗ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ജാഫര്‍ ഖാന്‍ കേച്ചേരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കണ്ണൂര്‍ ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സമീര്‍ പറമ്പത്ത്, കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്എഎം ബഷീര്‍  പ്രസംഗിച്ചു. സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി റയീസ് വയനാട്, മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അടിയോട്ടില്‍ അഹമ്മദ്, ഖത്തര്‍ കെഎംസിസി ഉപദേശകസമിതി വൈസ് ചെയര്‍മാന്‍ അബ്ദു നാസര്‍ നാച്ചി, മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഖത്തര്‍ ഡയറക്ടര്‍മാരായ കെ സൈനുല്‍ ആബിദീന്‍, പി കെ അബ്ദുറഹീം, ഡോ. അബ്ദുസമദ് എന്നിവരും കെ മുഹമ്മദ് ഈസ്സ, പോക്കര്‍ കക്കാട്, മുഹമ്മദ് പൂന്തോട്ടം തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രശസ്ത ഗായകന്‍ നവാസ് പാലേരി അഹമ്മദ് സാഹിബ് അനുസ്മരണ ഗാനമാലപിച്ചു. നവാസിന് നൗഫല്‍ അലി മൊമന്റോ കൈമാറി. ഷാരിഖ് അഹമ്മദ് ഖിറാഅത്ത് നടത്തി. . ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് ആറളം സ്വാഗതവും സെക്രട്ടറി അഷ്‌റഫ് ചെമ്പിലോട് നന്ദിയും പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago
No Image

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago
No Image

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

National
  •  2 months ago
No Image

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago