HOME
DETAILS
MAL
നവയുഗം കെ.സി.പിള്ള സ്മാരക സാഹിത്യ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു.
backup
February 05 2019 | 10:02 AM
ദമാം: നവയുഗം സാംസ്കാരിക വേദി അൽകോബാർ-തുക്ബ മേഖലാ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ, സി.പി.ഐ നേതാവ് കെ.സി.പിള്ളയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ കെ.സി.പിള്ള സ്മാരകസാഹിത്യ പുരസ്കാരത്തിന്, സഊദി അറേബ്യയിലെ പ്രവാസി സാഹിത്യകാരിൽ നിന്ന് മലയാളം ചെറുകഥ, കവിത എന്നീ വിഭാഗങ്ങളിൽ സാഹിത്യസൃഷ്ടികൾ ക്ഷണിച്ചു. മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സാഹിത്യസൃഷ്ടികൾ 2019 മാർച്ച് അഞ്ചാം തിയതിക്ക് മുൻപായി [email protected] എന്ന ഇമെയിൽ വിലാസത്തിൽ ലഭിക്കണം. ചെറുകഥ പത്ത് ഫുൾസ്കാപ്പ് പേജിലും, കവിത അഞ്ചു ഫുൾസ്കാപ്പ് പേജിലും കവിയരുത്. സൃഷ്ടികൾ പേജിന്റെ ഒരു പുറത്ത് മാത്രമേ എഴുതാവൂ. ഒരു കാരണവശാലും സൃഷ്ടികളിൽ എഴുത്തുകാരന്റെ പേരോ മറ്റു വിവരങ്ങളോ എഴുതരുത്. മറ്റൊരു പേജിൽ പേരും, അഡ്രസ്സും, സ്വയം പരിചയപ്പെടുത്തുന്ന വിവരങ്ങള്‍ ഉൾപ്പെടുത്തി, ഒരു പാസ്സ്പോർട്ട് സൈസ് ഫോട്ടോ സഹിതം, സ്കാൻ ചെയ്ത് ഇമെയിൽ അയച്ചു തരേണ്ടതാണ്.
വിജയികൾക്ക് 2019 ഏപ്രിലിൽ നടക്കുന്ന "സർഗ്ഗപ്രവാസം 2018"ന്റെ വേദിയിൽ നൽകുമെന്ന് സംഘാടകസമിതി അറിയിച്ചു. അവാർഡ് ഫലകവും, ക്യാഷ് പ്രൈസും ഉൾപ്പെട്ടതാണ് പുരസ്‌കാരം. കൂടുതല്‍ വിവരങ്ങള്‍ക്കായി 0541628472, 0551329744, 0506868204 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."