HOME
DETAILS
MAL
സെബിയില്‍ ഒഴിവ്
backup
March 21 2020 | 05:03 AM
സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബ്യൂറോ ഓഫ് ഇന്ത്യയില്‍ (സെബി) 147 അസിസ്റ്റന്റ് മാനേജര്‍ ഒഴിവുണ്ട്. അസിസ്റ്റന്റ് മാനേജര്‍ (ജനറല്‍) 80 ഒഴിവ്. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം, നിയമ ബിരുദം, എന്‍ജിനിയറിങ് ബിരുദം, സി.എസി.എസ് കോസ്റ്റ് അക്കൗണ്ടന്റ്.
അസിസ്റ്റന്റ് മാനേജര്‍ (ലീഗല്‍) 34 ഒഴിവുണ്ട്. യോഗ്യത: നിയമ ബിരുദം. അസിസ്റ്റന്റ് മാനേജര്‍ (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) 22 ഒഴിവുണ്ട്. യോഗ്യത: ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കംപ്യൂട്ടര്‍ സയന്‍സ്, എന്‍ജിനിയറിങ് ബിരുദം, അല്ലെങ്കില്‍ എം.സി.എ, അല്ലെങ്കില്‍ ബിരുദത്തിന് ശേഷം കംപ്യൂട്ടേഴ്സ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബിരുദാനന്തര ബിരുദം. എന്‍ജിനിയറിങ് (സിവില്‍) ഒരൊഴിവ്. യോഗ്യത: സിവില്‍ എന്‍ജിനിയറിങില്‍ ബിരുദം. എന്‍ജിനിയറിങ് (ഇലക്ട്രിക്കല്‍) 4. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനിയറിങ് ബിരുദം.
റിസര്‍ച്ച് അഞ്ചൊഴിവ്. യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്,കൊമേഴ്സ്, ബിസിനസ് അഡ്മിനിസ്ട്രേഷന്(ഫിനാന്‍സ്), ഇക്കണോമെട്രിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം. ഒഫീഷ്യല്‍ ലാംഗ്വേജ് 1. യോഗ്യത: ഹിന്ദിയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ സംസ്കൃതം, ഇംഗ്ലീഷ്, ഇക്കണോമിക്സ്, കൊമേഴ്സ് എന്നിവയിലുള്ള ബിരുദം ബിരുദാനന്തര ബിരുദം. ഇവയോടൊപ്പം ഹിന്ദി ഒരു വിഷയമായി പഠിക്കണം. ഉയര്‍ന്ന പ്രായം 30. നിയമാനുസൃത ഇളവ് ലഭിക്കും. വിശദവിവരത്തിനും അപേക്ഷിക്കാനുമായി www.sebi.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.രണ്ട് ഘട്ടങ്ങളായുള്ള പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഒന്നാംഘട്ട പരീക്ഷക്ക് കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
രണ്ടാംഘട്ട പരീക്ഷക്ക് കൊച്ചിയാണ് കേന്ദ്രം. അപേക്ഷാ ഫീസ് 1000 രൂപ. എസ്.സി എസ്.ടി ഭിന്നശേഷിക്കാര്‍ക്ക് നൂറുരൂപ. ഓണ്‍ലൈനായി ഫീസടയ്ക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി ഈ മാസം 23 ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."