ഭൂമി കൈയ്യേറ്റ ഹരജികള്‍ പിന്‍വലിച്ചു; തോമസ് ചാണ്ടിയ്ക്ക് 25000 രൂപ പിഴയിട്ട് ഹൈക്കോടതി
ആലപ്പുഴയിലെ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് കായല്‍ നികത്തി റോഡ് നിര്‍മിച്ചെന്ന കേസില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എല്ലാ ഹരജികളും പിന്‍വലിച്ചു.
കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞതിന് തോമസ്ചാണ്ടി അടക്കം നാലു പേര്‍ 25000 രൂപ വീതം പിഴയടയ്ക്കണമെന്നും ഹൈക്കോടതി വിധിച്ചു. പത്തു ദിവസത്തിനകം പിഴത്തുക ലീഗല്‍ സര്‍വീസ് സൊസൈറ്റിയില്‍ അടയ്ക്കണമെന്നാണ് കോടതി ഉത്തരവിട്ടത്.
ഹരജി പിന്‍വലിക്കാന്‍ പരാതിക്കാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ കോടതിയുടെ സമയം വിലപ്പെട്ടതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഹരജിയില്‍ വിശദമായ വാദംകേട്ട ശേഷം വിധി പറയാനിരിക്കെയാണ് ഹരജി പിന്‍വലിക്കുകയാണെന്ന വിവരം തോമസ്ചാണ്ടി അറിയിച്ചത്. വിധി എതിരാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."